0%

Chapter Title : വെള്ളിനക്ഷത്രം [RDX-M]

Author : RDX-M Read All Parts 450

അവളുടെ തലയില്ലത്ത ശരീരം നിച്ഛലം ആയി…

അറ്റ്  കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു..

എങ്ങും ജനങ്ങളുടെ ആരവം മുഴങ്ങി

“സേനാധിപതിദേവേന്ദ്രൻ,,,വിജയിക്ട്ടെ”

“സേനാപതിദേവേദ്രൻ,,,, വിജയിക്കട്ടെ..

ജനങ്ങൾ സന്തോഷത്തോടെ  ആരവം മുഴക്കി. നാട് ആകെ അറിയിച്ചു..

കാർ മേഘത്താൽ മൂടിയ ആകാശം വഴി ഒരു നീല പ്രകാശത്തോടെ വാൽ നക്ഷത്രം കടന്നു പോയി… അത്  ആരും കണ്ടില്ല… ആരാവങ്ങൾക് ഇടയിൽ ആരും അത് ശ്രെദ്ധിച്ചതും ഇല്ല.

ഗ്രാമത്തിലെ ജനങ്ങളും കൊട്ടാരത്തിലെ ആളുകളും പിരിഞ്ഞു പോയി… എന്നാൽ അവിടെ ഒരാൾ മാത്രം അവശേഷിച്ചിരുന്നൂ… അത് ദേവനായിരുന്നു…

അവൻ അവളുടെ മുഖത്തേക്കും അവളുടെ ജീവൻ നിലച്ച ശരീരത്തിലേക്കു അവൻ മാറി മാറി നോക്കി കൊണ്ട് നിന്നിരുന്നു….

പതിയെ അവൻ്റെ കയ്യിൽ നിന്നും അവൻ്റെ ഉടവാൾ ഒഴുകി നിലത്തേക്ക് വീണു…അവൻ്റെ അവളൂടെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയ തലയെ കോരി എടുത്തു.. അവളുടെ ജീവൻ അറ്റ് കിടക്കുന്ന ശരീരത്തോട് ചേർത്ത് വച്ച്…

ഞാൻ വളർന്നു വലിയ പടത്തലവൻ ആയാൽ നിന്നെ ഞാൻ കല്യാണം നിന്നെ ഞാൻ കല്യാണം കഴിക്കും എന്നിട്ട് നമ്മൾ ഒരുമിച്ച് കുറെ കാലം ജീവിക്കും….

തൻ്റെ കളികൂട്ടുകാരി ആയ പന്ത്രണ്ട് വയസുകാരിയോട് താൻ കളിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ വാക്ക് കൊടുത്തത് അവൻ ഓർമയിലേക്ക് ഓടി വന്നു….

അതുവരെ അവൻ പിടിച്ചു നിന്ന കണ്ണുനീർ അവൻ്റെ കണ്ണുകളെ കടന്നു പുറത്തേക്ക് ഒഴുകി ഇറങ്ങി…

അവൻ അവളുടെ ജീവൻ അറ്റ ശരീരവും എടുത്ത് അലറി കരയാൻ തുടങ്ങി….

തൻ്റെ വേദനകളെ സ്വന്തം വേദന ആയി കണ്ട് തന്നെ ഉയർത്തിയ തൻ്റെ

💬 Comments

View all comments