0%

Chapter Title : വെള്ളിനക്ഷത്രം [RDX-M]

Author : RDX-M Read All Parts 454

വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.

ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..

ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..

വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത്  പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.

അയാൾ കുളിക്കാൻ ആയി തറവാടിൻ്റെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുള കരയിൽ എത്തി.

കിഴക്കു ചെറുതായി വെളുത്തിട്ടുണ്ട്. അങ്ങു ദൂരെ ദേവി ക്ഷേത്രത്തിൽ നിന്നും പാട്ടു കേൾക്കുണ്ട്.. അയാൾ മന്ത്രങ്ങൾ ജപിച്ചു അയാൾ കുളത്തിലേക്കു നോക്കി. അയാൾ സ്ഥബ്ധനായി പോയി.

കുളം ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.മാത്രവും അല്ല കുളത്തിന് പകുതിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലം പകുതിയും ഉൾ വലിഞ്ഞിട്ടുണ്ട്.

അയാള് ആകെ മരവിച്ചു പോയി…അയാൾക്ക് ആകെ വെപ്രാളം ആവാൻ തുടങ്ങീ….

വേനൽ കാലത്തു പോലും വറ്റാത്ത ഈ കുളത്തിന് ഈ മഴക്കാലത്തു ഇത് എങ്ങനെ സംഭവിച്ചു..

പെട്ടന്ന് അയാൾക്ക് സ്വപനത്തിലെ കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് വന്നു. അയാളുടെ പേടിയ അത് ഇരട്ടിച്ചു….

അയാൾ നെഞ്ചിൽ കൈ വച്ചു അവിടെ ഇരുന്നു പോയി..

ശത്രുവിന്റെ മുന്നിൽ പോയി നെഞ്ചുറപ്പോടെ നിൽക്കുന്ന ജനാർദ്ദന വർമ്മ ആകെ തകർന്നു.. അയാൾ തന്റെ ഗുരു പകർന്നു തന്ന ചിരിത്ര കഥകൾ അയാളുടെ മുന്നിലേക്ക് ഒരു ചിത്രം പോലെ ഓടി… അനർത്ഥം അത് സംഭവിക്കാൻ പോകുന്നു….

*********  ********   ********   

💬 Comments

View all comments