0%

Chapter Title : വെള്ളിനക്ഷത്രം [RDX-M]

Author : RDX-M Read All Parts 453

ശേഷം വീണ്ടും വലിയ  പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…

അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം ...

അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…

ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….

********   *******  ********   *********

ചന്ദ്രോത് തറവാട് :

പെട്ടന്ന്  ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി.

അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..

അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…

അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….

" ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ...വീണ്ടും എല്ലാം തുടങ്ങും എന്നാണോ"?..

" വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…"

അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..

അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു

💬 Comments

View all comments