Chapter Title : വെള്ളപൊക്കം [അപ്പുകുട്ടൻ]
നിർബന്ധിത ആയി, പൂജ സ്കൂളിൽ നിന്ന് ഇറങ്ങിയപോഴെ ലേറ്റായി, മിക്കവാറും താമസിക്കാറുണ്ടെങ്കിലും അപ്പോഴൊക്കെ ഓട്ടോക്കാരൻ ചേട്ടൻ ഉണ്ടാരുന്നു കൊണ്ടുവിടാൻ, എന്നാൽ ഇന്ന് പുള്ളി ഇല്ലല്ലോ, അപകടം പറ്റിയത് നേരത്തെ അറിഞ്ഞിരുന്നേൽ കുറച്ചു നേരത്തെ സ്കൂളിൽ നിന്നിറങ്ങരുന്നു,
ഇനി പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ഓരോന്ന് പിറുപിറുത്തു കൊണ്ട് അവൾ പെട്ടന്ന് നടന്നു, അപ്പോഴേക്കും ഇരുട്ട് പറന്നിരുന്നു, വീട്ടിൽ എത്താൻ ഇനിയും അരകിലോമീറ്റർ കൂടി ഉണ്ട്, അവൾ വേഗത കൂട്ടി, അപ്പോൾ ആണ് എതിർവശത്തു നിന്നും പപ്പൻ നടന്നു വരുന്നത്, അവളെ കണ്ടതും പപ്പൻ ഒന്ന് നിന്ന് പോയി, ശാലീന സൗന്ദര്യം എന്നൊക്കെ കേട്ടിട്ടേ ഉള്ളു, ഇപ്പോ കണ്ടു പപ്പൻ ഉള്ളിൽ പറഞ്ഞു, എന്നാലും ആരാണവൾ എന്നവൻ ആലോചിച്ചു..
അപ്പോഴേക്കും പൂജ അവനെ കടന്നു പോയിരുന്നു, അപ്പോ ആണ് പാപ്പന്റെ ശിങ്കിടി പങ്കൻ ആ വഴി വരുന്നത്, പപ്പാനെക്കണ്ടതും അവൻ.. ആശാനേ ആശാൻ എന്ത് നോക്കി നിൽകുവാ, അപ്പോൾ ആണ് പപ്പൻ പൊളിച്ചു വെച്ച വായ ഒന്നടച്ചത്,
പപ്പൻ: ഡാ ഏതാടാ ആ പോയ ഉരുപ്പടി, പങ്കൻ : ആശാന് അറിയില്ലേ അതാണ് പൂജ ടീച്ചർ പപ്പൻ : ഇത്രയും കാലം ആയിട്ടും ഇങ്ങനൊരു സാധനത്തിനെ ഞാൻ കണ്ടിട്ടില്ലല്ലോ പങ്കൻ : ആശാൻ അല്ല ആരും അവളെ അങ്ങനെ കണ്ടിട്ടില്ല, സ്ഥിരം ഓട്ടോയ്ക്ക് ആണ് പോക്ക് വരവ് ഞാൻ തന്നെ അവസാനം കണ്ടത് കഴിഞ്ഞ ഉത്സവത്തിന് ആണ്, ആശാൻ ആ സമയത്ത് ജയിലിൽ അല്ലാരുന്നോ അല്ലെ അന്നേ കാണരുന്നു ആശാൻ : ഇന്ന് എന്തായാലും ഇ വഴി വന്നത് നന്നായി
💬 Comments
View all comments