Chapter Title : വെള്ളരിപ്രാവ് 6 [ആദു]
പുഞ്ചിരി എന്റെ നേർക്ക് എറിഞ്ഞു.ഞാനും വിട്ടില്ല ഞാനും കൊടുത്തു ഒരുപുഞ്ചിരി.
"എന്നാലും എന്റെ കൊച്ചേ.... "ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയും ചെറിയമ്മയും എല്ലാം നല്ല തകൃതിയിൽ ഒരുങ്ങി കെട്ടുന്നുണ്ട്.പാറു റെഡിയായി ഹാളിലെ ടീവി ക്ക് മുമ്പിൽ കണ്ണും നട്ടിരിക്കുവണ്.കക്ഷി ഏതോ ഹിന്ദി സീരിയൽ ആണ് കാണുന്നത്.സീരിയലിലെ നായിക ഓരോ മുഖഭാവത്തിൽ അഭിനയിച്ചു തകർക്കുമ്പോ അവളും ഓരോ നവരസങ്ങൾ ഇടുന്നുണ്ട്. ഇവള് ഇത് എന്ത് അറിഞോണ്ട ഈശ്വര ഈ കാണിക്കുന്നതൊക്കെ. ഞാൻ അവളുടെ തലയ്ക്കു ഒരു കൊട്ടും കൊടുത്തു നേരെ എന്റെ റൂമിലേക്ക് ഓടി.ഓടുന്നതിന്റെ ഇടയിൽ തിരിഞ്ഞു നോക്കാൻ സാധിക്കാത്തതിനാൽ അവളുടെ അപ്പോഴത്തെ മട്ടും ഭാവവും എനിക്ക് ദർശിക്കാൻ കൈഞ്ഞില്ല കേട്ടോ.വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി.ഒരു സ്കൈബ്ലൂ ജീനും ഹാഷ് കളർ ഫുൾ സ്‌ലീവ് ടി ഷർട്ടും അണിഞ്ഞു ഒരു ബ്ലാക്ക് ഫാസ്റ്റാക്കിന്റെ വച്ചും കയ്യിൽ കെട്ടി. അതിലേക്കു എന്റെ ശൂ റാക്കിൽ നിന്ന് എന്റെ ഫേവറൈറ്റ് വൈറ്റ് കളർ അഡിഡാസ് ഷൂവു കയ്യിൽ പിടിച്ചു. എന്നിട്ട് നേരെ സൈഡ് ഗ്ലാസിനു മുന്നിൽ പോയി നിന്ന് ഒന്ന് സ്വയം വിലയിരുത്തി.അല്ല ഞാൻ എന്തിനാ ഇങ്ങനെ ഒരുങ്ങി കെട്ടുന്നത്. അല്ല ആ പിശാശിനെ കാണാനോ.
ഞാൻ : എന്താണ് മോനെ അശ്വിനെ.എന്താ നിനക്ക് പറ്റിയത്.ഞാൻ കണ്ണിയുടെ മുന്നിൽ നിന്ന് എന്റെ സ്വന്തം പ്രതിബിംബത്തോട് തന്നെ ചോദിച്ചു. രാധമ്മ എന്നെ ഇടിക്കുമ്പോഴും എന്റെ തോളിൽ കയ്യിട്ടു നിന്നപ്പോഴും എല്ലാം മീനാക്ഷി എന്നെ നോക്കിയ നോട്ടം.പെണ്ണ് എന്തിനാപ്പൊ അതിനു മുഖം വീർപ്പിച്ചതാവോ.ആ അത് എന്തേലും ആവട്ടെ.സത്യത്തിൽ ഞാൻ കാണാൻ അടിപൊളി തന്നെ.
💬 Comments
View all comments