0%

Chapter Title : വെള്ളരിപ്രാവ്‌ [ആദു]

Author : Kambikathakal Read All Parts 190
ഒന്നുല്ല പെണ്ണ് ഉറക്കത്തിന്ന് എണീറ്റു സ്റ്റേഷൻ പോയി ഇരിക്കാണ്.. ?? ഞാൻ :ഡി വീടെത്തി.. വാ ഇറങ് ജാനു : ചേട്ടായി എനിക്ക് ചീച്ചി മുള്ളണം അടിപൊളി.. ഞാൻ :വാ ഇറങ് ഇയ്യ് ബാത്‌റൂമിലോട്ട് ഓടിക്കോ അവിടെ വല്യമ്മയോ പാറുവോ ഉണ്ടാവും
കേട്ട പാതി പെണ്ണ് വണ്ടീന്ന് ഇറങ്ങി ഓടി... ? .. വണ്ടി വന്ന ശബ്ദം കേട്ട് അമ്മയും പാറുവും മുത്തശ്ശിയും എല്ലാം അപ്പോഴത്തേക്കും വീടിന്റെ ഉമ്മറത്തു എത്തിയിരുന്നു. ജാനു ഓടി എത്തിയത് അവരുടെ മുമ്പിലേക്കായിരുന്നു പാറു :എന്റെ സുന്ദരിക്കോത ഇങ് എത്തിയോ... വാ വാ വാ... ജാനു :കെട്ടിപിടിത്തത്തിനും ഉമ്മവെക്കലിനും ഒന്നും ഇപ്പൊ സമയല്ല്യ ഇക്ക് ഇപ്പൊ മുള്ളണം എന്നെ ബാത്‌റൂമിൽ കൊണ്ടോച്ചി... ജാനൂന്റെ സംസാരം കേട്ട് അമ്മ മൂക്കത്തു വിരൽ വെച്ച് ചിരിക്കുന്നുണ്ട്. മുത്തശ്ശി പാറൂനോട് അവളെ ബാത്‌റൂമിൽ കൊണ്ടോവാൻ പറഞ്ഞു. മുത്തശ്ശി പറഞ്ഞതനുസരിച് അവൾ ജാനൂനെയും കൊണ്ട് ഉള്ളിലോട്ടു പോയി. ജാനു ആണെങ്കിൽ ഇപ്പൊ ചാടും എന്ന അവസ്ഥയിലും ??. ഞാൻ കാറിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറി എന്റെ കൂടെ ചെറിയമ്മയും കേറി അമ്മയെയും മുത്തശ്ശിയേയും കെട്ടിപിടിക്കലും ഉമ്മവെക്കലുമായ സ്നേഹ പ്രകടനവും വിശേഷം പറച്ചിലുമൊക്കെയായി വീട്ടിലേക്കു കയറി എല്ലാവരും. ------------------------------------------------------------- ഇപ്പൊ ഈ കണ്ടതൊന്നും നിങ്ങൾക്ക് മനസ്സിലായി കാണില്ല എന്ന് എനിക്ക് അറിയാം. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ അശ്വിൻ മാധവ്. വീട് കൊച്ചി. അച്ഛൻ മാധവ് ദാസ് കൺസ്ട്രക്ഷൻ കമ്പനിയും ബിസിനസ്സും ആയി നടക്കുന്ന സ്നേഹം മാത്രം തരുന്ന മനുഷ്യൻ. അമ്മ രേഖ ലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ്

💬 Comments

View all comments