Chapter Title : വെള്ളരിപ്രാവ് [ആദു]
പ്രിൻസിപ്പാൾ. പിന്നെ എന്റെ കുട്ടിത്തേവാങ്ക് എന്റെ അനിയത്തി പാറു എന്ന പാർവതി. പത്തിൽ പഠിക്കുന്നു. മുത്തശ്ശി സരോജമ്മ. മുത്തശ്ശൻ എന്റെ ചെറുപ്പത്തിൽ മരിച്ചു.ചെറിയച്ഛൻ വിഘ്‌നേശ് ദാസ്. ദുബൈയിൽ ഞങ്ങളുടെ ബിസിനസ് നോക്കി നടത്തുന്നു.ചെറിയമ്മ രാധിക.ഇപ്പൊ ഇവിടെ ഒരുITകമ്പനിയിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്.അവരുടെ മകൾ ജാനിയ എന്ന ജാനുട്ടി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു ഇതാണ് എന്റെ കുഞ്ഞു ഫാമിലി.അപ്പൊ കഥയിലേക്ക് വരാം. നിങ്ങൾ ഇപ്പൊ ഈ കണ്ടത് ഞാനും എന്റെ ചെറിയമ്മയും ഒരു യാത്ര കയിഞ്ഞു വരുന്നതിന്റെ കാഴ്ച യാണ് വേറെ ഒന്നും അല്ല ചെറിയമ്മ ജോലി ചെയ്തിരുന്നിടുതിന്ന് ട്രാൻസ്ഫർ ആയി വരുന്നതാണ്. കൂടെ ഞാനും. അപ്പൊ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അവര് വരുന്നതിനു നീ എങ്ങിനെ അവരുടെ കൂടെ എന്നല്ലേ. പറയാം.. ഒരു രണ്ടു കൊല്ലം മുൻപാണ് ചെറിയമ്മക്ക് കോഴിക്കോട് ബ്രാഞ്ചിൽ ജോലി കിട്ടുന്നത് അന്ന് ഞാൻ പത്താം ക്ലാസ് പരീക്ഷ റിസൾട്ട് അറിഞ്ഞ സന്ദോഷത്തിലായിരുന്നു. അത്യാവശ്യം പഠിച്ചിരുന്ന ഞാൻ നല്ല മാർക്കോടെ തന്നെ പാസായി അത് കൊണ്ട് തന്നെ എല്ലാവരും സന്ദോഷത്തിലായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ചെറിയമ്മ ആ കാര്യം കുടുംബത്തിൽ അവതരിപ്പിക്കുന്നത്. സംഗതി പുള്ളിക്കാരി കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം കൈഞ്ഞതാണെങ്കിലും ആകെ ഒരു വർഷമേ ജോലിക്ക് പോയിട്ടൊല്ലായിരുന്നു. ചെറിയച്ഛനും അവരും കോളേജ്
പ്രണയിനികളായിരുന്നുട്ടോ. ചെറിയച്ഛൻ സീനിയറും ചെറിയമ്മ ജൂനിയറും. പുള്ളിക്കാരി ജോലിക്ക് കയറിയ അന്ന് തന്നെ പുള്ളിക്കാരിയുടെ ടാലെന്റ്റ് കമ്പനി മനസ്സിലാക്കിയിരുന്നു.ഒരു വർഷം ആയപ്പോയേക്കും ചെറിയമ്മക്ക് വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. ഇത് അറിഞ്ഞ ചെറിയച്ഛൻ എന്റെ പിതാജിയോട് കാര്യം അവതരിപ്പിച്ചു. എന്നാൽ പിതാജി പറഞ്ഞതാണെങ്കിലോ..' വിച്ചു' (ചെറിയച്ഛന്റെ
💬 Comments
View all comments