Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]
സീനൊക്കെ ആ കുട്ടിയെ കൊണ്ടു ചെയ്യിപ്പിച്ചു നോക്കാം… മുൻപ് ഓഡിഷനു വന്ന കുട്ടികളെയും ഒഴിവാക്കണ്ട… ബെറ്റർ ഏതാണെന്നു വെച്ചാൽ അത് തീരുമാനിക്കാം…””
“” എന്റെ കഥയിലെ നായികയുടെ രൂപത്തിലൊക്കെ ആ കുട്ടി കറക്റ്റാണ്…… പക്ഷേ, രൂപം മാത്രം പോരല്ലോ… “
അനിയന്റെ സന്ദേഹം വിട്ടുമാറിയിരുന്നില്ല…
“” സാറിതിൽ നെഗറ്റീവ് കാണാതെ… ഈ പ്രൊജക്റ്റ് നടക്കും…… നായികയല്ല, നമ്മുടെ തലവേദന… പ്രൊഡ്യൂസറാണ്… “
അനിയൻ ഒന്നും മിണ്ടിയില്ല…
“” കണ്ടിടത്തോളം ദാരിദ്ര്യം മാത്രമല്ല.. അച്ചടക്കവും ആ വീട്ടിൽ ഉണ്ട്… അതായത് പറഞ്ഞാൽ അനുസരിച്ചോളുമെന്ന്… സാറ് ഒന്നു രണ്ടു സീൻ പറഞ്ഞാൽ ആ കുട്ടി അഭിനയിച്ചു കാണിച്ചോളും… “
സേതു ചിരിച്ചു…
“” വൈകുന്നേരം ഞാൻ കാറയയ്ക്കുന്നുണ്ട്…… അവർ വരുന്നെങ്കിൽ വരട്ടെ… ഒരു ലക്ഷം ഞാൻ വെറുതെ പറഞ്ഞതല്ല, അവർ വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ…””
അനിയൻ മിണ്ടിയില്ല…
“” ബാക്കി വിധിയ്ക്കും ഈശ്വരനും വിടുന്നു…… ഏതായാലും ആ കുട്ടി നമ്മുടെ സിനിമയിൽ വന്നാൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരികെ വിടാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്……””
അനിയൻ തല കുലുക്കുക മാത്രം ചെയ്തു…
🌺 🌺 🌺 🌺 🌺
“” നിയ്ക്കതിനൊന്നും ആവില്ലാമ്മാ………. “
തളർന്ന സ്വരത്തിൽ മധുമിത പറഞ്ഞു……
“” വേണ്ട എങ്കിൽ വേണ്ട… മക്കള് സിനിമയിൽ പോകുന്നത് അമ്മയ്ക്കും ഇഷ്ടമല്ല…””
പിന്നെ എന്നൊരു ചോദ്യത്തോടെ മധുമിത അമ്മയെ നോക്കി…
പിൻവശത്തായിരുന്നു സേതുലക്ഷ്മിയും മധുമിതയും… ….
സേതു മണ്ണാർക്കാടും അനിയനും പോയ ശേഷം സിനിമയായിരുന്നു വീട്ടിൽ ചർച്ച…
“” മോൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായമല്ലേ… ഷൂട്ടിംഗ്
💬 Comments
View all comments