0%

Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]

ഇവിടെ തന്നെയല്ലേ… അതുകൊണ്ട് പേടി ഒന്നും വേണ്ട… “”

ഒന്നു നിർത്തിയാണ് പിന്നീട് സേതുലക്ഷ്മി തുടർന്നത്……….

“” അച്ഛനെക്കൊണ്ട് ഈ വക കാര്യങ്ങൾക്ക് ഒന്നും കൊള്ളില്ല…ദാസമ്മാവനെ ഞാൻ പറഞ്ഞേല്പിക്കാം…””

മധുമിത ഒന്നും മനസ്സിലാകാതെ അമ്മയെ ഉറ്റുനോക്കി നിന്നു…

“ കട മുറി വിറ്റാൽ തന്നെ നിന്റെ കല്യാണം നടന്നേക്കും… പിന്നെയുമുണ്ട് മനുവും മന്ത്രയും… ….””

അമ്മയെന്തോ ഗൗരവതരമായ കാര്യത്തിലേക്കാണ് വരുന്നത് എന്ന് മധുമിതയ്ക്ക് മനസ്സിലായി തുടങ്ങി…

“” നിങ്ങളെ ഓർത്ത് എനിക്കുള്ള ആധിയൊന്നും  അച്ഛനില്ല… അമ്മച്ഛൻ തറവാട്ടിലേക്ക് തിരിച്ചു വിളിക്കാൻ ഇതൊരു കാരണമാകുമെങ്കിൽ അത് നല്ലതല്ലേ മോളേ… ?”

മധുമിതയ്ക്ക് കാര്യം മനസ്സിലായി…

“” പട്ടിണിയൊക്കെ മാറി പത്തു രൂപ കയ്യിലുണ്ട് എന്നറിഞ്ഞാൽ എന്റെ അച്ചന്റെ മനസ്സു മാറും… അത് ദാസനും ഇടയ്ക്കിടെ പറയാറുണ്ട്…””

“അമ്മയ്ക്ക് നേർപാതി സ്വത്തുക്കൾ അവിടെ വെറുതെ കിടപ്പുണ്ട്… നിന്റെ അച്ഛന്റെ പ്രകൃതം നിനക്കറിയരുതോ…? അല്ലാതെ ഞാനൊരു വഴിയും കാണുന്നില്ല………. “

മധുമിത ശബ്ദിച്ചില്ല…

ഉച്ചയ്ക്കു മുൻപു വരെ ഉണ്ടായിരുന്ന കടമയും കർത്തവ്യവും തന്നിൽ നിന്ന് അകലുന്നതും അതിലും വലുത് തന്നെ ഭരിച്ചു തുടങ്ങുന്നതും അവളറിഞ്ഞു തുടങ്ങിയിരുന്നു…

അമ്മ പറയുന്നതും ചിന്തിക്കുന്നതും സത്യം തന്നെയാണ്…

പക്ഷേ സിനിമ എന്നത് താൻ ചിന്തിച്ചിട്ടു കൂടി ഇല്ലാത്ത കാര്യമാണ്……

തനിക്ക് അനുവാദം ചോദിക്കാനുള്ളത് ഒരാളോട് മാത്രമാണ്…

സ്വാമിയേട്ടൻ…… !

തടയില്ല , എന്ന് പ്രതീക്ഷിക്കാം…

പക്ഷേ……......?

പറയാതെ ഒന്നും പാടില്ല……

കാരണം ഇതുവരെ അങ്ങനെ ഒന്നും  ഉണ്ടായിട്ടില്ല…

ആലോചിച്ചിട്ട് മധുമിതയ്ക്ക് ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചതേയില്ല…

അരമണിക്കൂറിനകം പ്രൊഡക്ഷനിൽ നിന്ന് എത്തിച്ചേർന്ന കാർ “പണ്ടാര “ന്റെ വീടിനു

💬 Comments

View all comments