Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]
സുദീപിന്റെ പടത്തിൽ രണ്ട് സീനുണ്ടെന്ന് പറഞ്ഞാരുന്നു… അതൊന്നു വിളിച്ചു നോക്കണം.. മിക്കവാറും ആ സിന്ധു പണിക്കരെ വിളിച്ചു കാണും…”
“ ഒന്ന് വിളിച്ചു നോക്ക് ചേച്ചീ… ചിലപ്പോൾ കിട്ടിയാലോ………”...”
എന്തെങ്കിലും പറയണ്ടേ എന്നു കരുതി പൂർണ്ണിമ പറഞ്ഞു……
“” നിന്റെ കാര്യമോടീ… ഞാനാരോടെങ്കിലും പറയണോ… ?””
“” അതൊന്നും വേണ്ട ചേച്ചീ.. എന്റെ കാര്യം പറഞ്ഞാൽ ചേച്ചിയുടെ അവസരം കൂടി ഇല്ലാതാകും…………”
ശാന്തമ്മ ബാബു കണ്ണാടി വലതു കയ്യിലേക്ക് മാറ്റി…
“” കുറച്ചൊക്കെ ഞാനും അറിഞ്ഞായിരുന്നു… ഭാര്യ മരിച്ച അവന് പിള്ളേരെ നോക്കാൻ വേണ്ടി മാത്രമാണ് നിന്നെ ആവശ്യമെന്ന് പിന്നീടാ അറിഞ്ഞത്…”
ശാന്തമ്മ ബാബുവിന്റെ സ്വരം മാറി…
“ ഞാനും അത്ര നല്ലതല്ലായിരുന്നല്ലോ… “”
പൂർണ്ണിമ വേദന നിറഞ്ഞു മന്ദഹസിച്ചു..
“ അവന്റെ പെണ്ണുപിടി കാരണമാ അവള് കെട്ടിത്തൂങ്ങിയത്…… എന്നിട്ടും ആ നാറിക്ക് ബോധം വന്നില്ല… “”
പൂർണ്ണിമ പതിയെ നോട്ടം മാറ്റി…
“” സമ്മതത്തോടെയും അല്ലാതെയും വീണ എത്ര പെണ്ണുങ്ങളുടെ കണ്ണീരുണ്ടാകും .. “”
പൂർണ്ണിമ അനങ്ങിയില്ല….
“” നിനക്ക് നല്ല കഴിവുണ്ടായിരുന്നു.. ഞാനും സിന്ധുവുമൊക്കെ നിന്റെയീ അവസ്ഥ പറയാറുണ്ട്… “
“” എന്നിട്ടും ഞാനെവിടെയും എത്തിയില്ലല്ലോ ചേച്ചീ…””
“” സാരമില്ല… അങ്ങനെ പറയാനല്ലേ പറ്റൂ.. രാജീവ് മനസ്സു വെച്ചാൽ നിനക്ക് എത്രമാത്രം സിനിമ കിട്ടേണ്ടതാ.. സത്യത്തിൽ എന്താ പ്രശ്‌നം…… ? നീ പറ…”
“” ശത്രുവായിപ്പോയില്ലേ……….””
പൂർണ്ണിമ വീണ്ടും അതേ മന്ദഹാസത്തോടെ തിരിഞ്ഞു…
ഹോട്ടലിന്റെ മെയിൻ ഗേറ്റിനു മുന്നിലേക്ക് സേതു മണ്ണാർക്കാടിന്റെ കാർ വന്നുനിൽക്കുന്നത് ഇരുവരും കണ്ടു..
“ അവർ വന്നു…”
പൂർണ്ണിമ പറഞ്ഞു.
💬 Comments
View all comments