0%

Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]

“” നീയതങ്ങ് പറ പെണ്ണേ…”

“” പിന്നെയാവട്ടെ ചേച്ചീ… “”

പൂർണ്ണിമ ആ സംസാരത്തിന് മനപ്പൂർവ്വം തടയിട്ടു…

സേതുവിന്റെ കാർ വന്നു നിന്ന് അഞ്ചു മിനിറ്റിനകം അജയൻ പൂർണ്ണിമയുടെ മുറിയിലേക്കു വന്നു…

“” ശാന്ത ചേച്ചിക്ക് ഇന്ന് സീനുണ്ട്.. ഞാനെവിടെയൊക്കെ തിരക്കി നിങ്ങളെ… ?””

“” ഞാനെന്നാ ആരുടെയെങ്കിലും കൂടെ കിടക്കാൻ പോയോന്ന് കരുതിയോ… “”

ശാന്തമ്മ ബാബു എടുത്തടിച്ചതു പോലെ മറുപടി കൊടുത്തു..

അജയന്റെ മുഖമൊന്നു വിളറി……

“” എന്റെ കാര്യം വല്ലതും പറഞ്ഞോ അജയാ…”

അവന്റെ ജാള്യത മറയ്ക്കാനെന്നവണ്ണം പൂർണ്ണിമ ചോദിച്ചു..

“” പറഞ്ഞില്ല… പക്ഷേ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല………...'’

പൂർണ്ണിമ ഒരു ദീർഘനിശ്വാസമെടുത്തു..

“” അപ്പോൾ നായികയോ…?””

ശാന്തമ്മ ബാബു ചോദിച്ചു..

“” ശാന്ത ചേച്ചിക്കെന്നാ നായികയാകാൻ കഴിവില്ലേ……….?”

ചിരിയോടെ പറഞ്ഞതേ അജയൻ മുറി വിട്ടു…

“” അനിയൻ അങ്ങനെ സമ്മതിച്ചു കൊടുക്കാൻ വഴിയില്ലാത്തതാണല്ലോ.. പിന്നെന്തു പറ്റി………? “

ശാന്തമ്മ പൂർണ്ണിമയെ നോക്കി…

പൂർണ്ണിമ കൈ മലർത്തി…

🌺  🌺  🌺  🌺  🌺

ക്ഷേത്രത്തിൽ നിന്ന്  വന്നയുടനെ ദോശയും ചട്നിയും ചായയും കഴിച്ച ശേഷം, പുറത്തേക്ക് കാഴ്ചയുള്ള, ചെറിയ കോലായിലെ കസേരയിലായിരുന്നു ശ്രീനിവാസൻ…

അതാണ് പതിവ്…

ആ ഇരിപ്പിൽ ഒന്നു മയങ്ങും…

ഉച്ച ഭക്ഷണമാകുമ്പോൾ ഉണരും…

ഭക്ഷണമൊക്കെ കഴിഞ്ഞ് , പഴയ സംഗീത ഉപകരണങ്ങളും കീർത്തനങ്ങളും പൊടി തട്ടി വെയ്ക്കും…

വൈകുന്നേരം പുഴയിലെ കുളി കഴിഞ്ഞ് വീണ്ടും ക്ഷേത്രത്തിലേക്ക്..

ഞായറാഴ്ചകളിൽ മാത്രമാണ് ചെറിയൊരു മാറ്റം…

ആദ്യ കാലങ്ങളിൽ കസേരയിൽ കൂടെ മയങ്ങുവാൻ മനുമിതയായിരുന്നു…

പിന്നീടയാളുടെ നെഞ്ചിൽ കിടന്നു മയങ്ങുവാൻ മന്ത്രമിത വന്നു…

ഇപ്പോൾ

💬 Comments

View all comments