0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 20.3K

ഒറ്റയ്ക്ക് നിൽകുന്നതാ കൻഫർട്ട്….”””

**** നിൻ്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുപോലെ നടകട്ടെ…. പിന്നെ ഇടയ്ക്ക് വല്ലപ്പോഴും അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങ്….. റോസി ആൻ്റി നല്ല ബീഫ് വറുത്തത് വച്ചുണ്ടാകി തരും,…… നിന്നെയവൾ ഇന്നലെ കൂടി ചോദിച്ചത്തെയുള്ളൂ….…ഞങ്ങൾക്ക് നീയും മീനുവല്ലെയുള്ളൂ മക്കളായിട്ടെന്ന് പറയാൻ --……പാവല്ലടാ അത് നിന്നെയവൾക്ക് വല്യ കാര്യമാ…..“”” തൻ്റെ ഭാര്യയെ ഓർത്ത് ci രാകേഷിൻ്റെ കൈ മുറുക്കെ പിടിച്ചു…..

**** ഞാൻ നേരം പോലെ അങ്ങോട്ടിറങ്ങാം…. “”” മീനുവെന്ന പേര് കേട്ടതും നിറഞ്ഞ കണ്ണുകള് ആരും കാണാതെ രാകേഷ് തുടച്ച് മാറ്റി കൊണ്ടാണു അവൻ പറഞ്ഞത്….

**** എന്നാ നീ പോയി കുറച് നേരം പുറത്ത് നിൽക്ക് എനിക്കിവനോട് കുറച് കാര്യങ്ങൾ ചോദിക്കാനുണ്ട്….””” Ci രാകേഷിനെ നിർബന്ധിച്ച് വെളിയിലാകി സുഹൈലിൻ്റെ അടുത്തേക്ക് നടന്നു…..

സുഹൈൽ ഇപ്പൊൾ അയ്യോ പാവം പോലെയാണ് നിപ്പ്….. വായില് വിരലിട്ടാ പോലും കടിക്കില്ല അത്രക്ക് സാധു…. അവനെപോലൊരു പിഞ്ചു കുഞ്ഞ് ഈ ലോകത്തെ കാണില്ലന്നെപ്പോലാണ് അവൻ്റെ നോട്ടവും നില്ലപ്പും….

*** ഡാ ചെറുക്കാ….. ഇനി നീയെങ്ങാനും വല്ല ഏടാക്കൂടത്തിലാറ്റം എൻ്റെ ചെറുക്കനെ പെടുത്തിയാൽ…. അന്ന് നീ എൻ്റെ വേറൊരു മെഖം കൂടി കാണും….. പിന്നെ നിന്നെയീ ഭിത്തിയിൽ നിന്നും പറിച്ചെടുക്കേണ്ടി വരും…. മ്മുഹം…. ഓർത്തോ നീ..””””

**** സാർ….. ഇന്ന് മുതൽ ഞാൻ നന്നായി സർ..….. സത്യം ……ഇനി ആരെങ്കിലും എൻ്റെ ഇടത് കവിളിൽ തല്ലിയാൽ പോലും ഞാൻ വലത് കവിൾ കൂടി കാണിച്ച് കൊടുക്കും…. “””” പുഞ്ചിരിയോടെ സുഹൈൽ പറഞ്ഞു….

**** നീ അത്രയ്ക്ക് ഓവറാകണ്ട…. “””” സുഹൈലിൻ്റെ പുഞ്ചിരി

💬 Comments

View all comments