Chapter Title : വെള്ളിയാം കല്ല് 3 [Zoro]
ശത്രുവിൻ്റെ മടയിൽ തന്നെ ചാടി കൊടുത്തു….
മാളവിക തുടക്കം മുതലേ രാകേഷിനെ നോക്കി ദഹിപ്പിച്ചാണ് വന്നത്….. അവളുടെ നോട്ടം രാകേഷിൻ്റെ പുറകിലുള്ള അഭിയും വാച്ച് ചെയ്യുന്നുണ്ടായിരുന്നു
അവളാണെ പിന്നെ രാകേഷിൻ്റെ അരികില് എത്തിയതും…. അഭി കാണാതെ അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ കൂർണിച്ച് നോക്കി .. അതേ ഫോമിൽ അവനെ കടന്നു മുന്നിലെ അവളൂടെ സീറ്റിൽ പോയത്…..
അപ്പൊ എല്ലാരും വന്ന സ്ഥിതിക്ക് ഞാൻ ഒരു കാര്യക്കൂടി വക്തമാക്കി പറയാ… രാകേഷിനെ നിങ്ങളിൽ പലർക്കും മുൻപ് കണ്ട് പരിജയമുണ്ടാകാം… അതിൻ്റെ പേരിൽ ആരും അവനോട് മോശമായി പെരുമാറാനോ ഇടപെടാനോ പാടില്ല…. കേട്ടല്ലോ…. ബാലു….. പ്രതേകിച്ചു നിന്നോട്….”””
അഭിരാമി ബാലുവിനെയും അവൻ്റെ മുന്നിൽ ഇരിക്കുന്ന മാളവികയെയും ഇരുത്തി നോക്കിയാണ് പറഞ്ഞത്……
ഇന്ന് മുതൽ ഇയാളും നമ്മളിൽ ഒരുവനാണ് അപ്പൊ കണ്ടറിഞ്ഞ് എല്ലാരും പരസ്പര ധാരണയോടെ മുന്നോട്ട് പോവുക…. ഇനി ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങള് അനുസരിക്കുന്നിലെങ്കിൽ എന്നെ ഇനി മിസ്സെന്നും വിളിച്ച് ആരും വരലുണ്ടാവില്ല…. എന്നേ അറിയാലോ എല്ലാറ്റിനും“”””
രാകേഷിനോടുള്ള മറ്റുള്ളവരുടെ സമീപനം എങ്ങനെയാവുമെന്നു മുൻകൂട്ടി കണക്ക് കൂട്ടിയ അഭിരാമി എല്ലാവർക്കും കൂടി ശക്തമായൊരു താക്കീത് കൊടുത്തു… അത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു ബാലുവിനും വർഗീസിനും അവരുടെ കൂടെയുള്ള മറ്റുള്ളവർക്കും….
എടോ താനിങ്ങ് വന്നേ….””” അഭിരാമി രകേഷിനെ വിളിച്ച് കുറച് മാറി നിന്നു…
ഞാൻ ഈ പറഞ്ഞതൊന്നും… അവരോട് കൂടി മാത്രമല്ല… തന്നോട് കൂടിയാണ്…. അല്ലേലും അവരേക്കാളും പക്വതയും കാര്യപ്രാപ്തിയും തനിക്കില്ലേ… സോ അവര് ചൊറിയാൻ വന്നാലും താനൊന്നിനും പോകാത്തിരുന്നോ…. ഇനി അവർ അതിര് കടന്നു വല്ല പ്രവർത്തിയും കാണിച്ചാൽ
💬 Comments
View all comments