0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

തിരിച്ച് മ്പരുമ്പോ ഇൻ്റെയും നിൻ്റെ ആശിയുടെയും കാര്യം ഞാൻ എല്ലാരോടും പറഞ്ഞുണ്ടാവും…. “”””

പടച്ചോനേ ചതിക്കല്ലേ സുഹൈൽക്കാ… ഉപ്പ അറിഞ്ഞാൽ….ന്നെ കൊന്നാളിയും…. ഇമ്മാള് തന്നെ ഒരുകൂട്ടർ കാണാൻ വന്നിട്ട് അയാളോട് ഇഷ്ടെല്ലാണ് പറയാൻ ഞാൻ പെട്ട പാട്…. “””” ആദിയോടെയും പേടിയോടെയും എൻ്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് സുഹറ വേവലാതി പെട്ടു

ഇങ്ങനെ നിന്നുരുക്കാതെ നീ അവനോടു വന്ന് പെണ്ണ് ചോദിക്കാൻ പറടി…. “””

അയിനാ പൊട്ട ആശിക്കാ നാട്ടില് വരേണ്ടെ…. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു….. “”””” മുഖത്തെ സങ്കടവും സന്തോഷവും ദേഷ്യവും കൂടിയ മിംഗിൾ എക്സ്പ്രഷൻ വച്ചാണ് കൊച്ച് അവനെ കുറിച്ച് കെറുവിക്കുന്നത്….

അങ്ങെനാണെ ഓനോട് നിക്കാഹ് കഴിക്കാൻ വേരാള നോക്കാൻ പറ…. “””” അതോടെ പെണ്ണിൻ്റെ മുഖം ആകെ വല്ലാതായി….

ഇഞ്ച് ടെൻഷൻ അടിക്കണ്ട… ഞാൻ ഉള്ളോടുത്തോളും കാലം.. നിന്നെ ഒരു കൊന്തനും വന്നു കൊണ്ടുപോവില്ല…. നീ എന്താണോ ആഗ്രഹിച്ചത് അത് തന്നെ ഈ സുഹൈക്കാ നടത്തിയിരിക്കും…. “””

കവിളിൽ തലോടി അവളെ ആശ്വസിപ്പിച്ച് ഞങൾ ഹാളിലേക്ക് നടന്നു…

ആഹാ… നീയിങ് എത്തിയോ…. ഞാൻ കരുതി 9 കഴിഞ്ഞപ്പോ ഇന്ന് കാണില്ലെന്ന്….. “” ഡൈനിങ് റൂമിൽ നിന്നും വാഷ്‌റൂമിലെക്ക് വരുവായിരുന്ന ബല്ലിക്ക ( സുഹറയുടെ പിതാവ്) എന്നോട് ചോദിച്ചു….

നാട്ടിലെ പ്രമാണിയും പ്രതാപിയുമായ എൻ്റെ ഡയറക്ടർ സാറിന് സ്വന്തമായി ഒന്ന് രണ്ട് മില്ലുണ്ടെ… മര മില്ലേ… അതിൻെറാരു അഹങ്കാരം കേളവനുണ്ട്…. അതോണ്ട് മൂപ്പർ ഇടയ്ക്കിടെ അതുമായി ബന്ധപ്പെട്ട് എങ്ങാണ്ടൊക്കെ പോക്കുണ്ട്…. ആ ദിവങ്ങളിൽ ഞാൻ വീട്ടിൽ ഉണ്ടാവും ബാക്കി ദീസം ഈടെയാവും എൻ്റെ

💬 Comments

View all comments