Chapter Title : വെള്ളിയാം കല്ല് 4 [Zoro]
നിന്നു
അതൊക്കെ വിട് നീ എന്തുവാ എടുത്തോണ്ട് വന്നെ…”””””……..
ട്ടേണ്ടേഡൈ!!!.... ഒന്നും നോക്കീല്ല ഇത് കണ്ടതും ഞാനങ്ങെടുത്തു….”””” കയ്യിൽ രണ്ടു എമെൻഡൻ കുപ്പിയുമായി വിഷ്ണു നിലത്തേക്കിരുന്നു
ഒന്ന് നല്ല സ്വർണ നിറമുള്ള കുപ്പിയും മറ്റേത് സിൽവർ നിറത്തിലുള്ളിതും…. ..
നിനക്ക് വേറെ വല്ലതും എടുത്തൂടെ …. ഇത് വേണ്ട….”””””!!!!!....
കുപ്പി കണ്ടതും രാഗ് ആകെ വല്ലാതായി…..
അങ്ങനെ പറഞ്ഞാ നടക്കൂല്ല്യ മോനെ….. ഇതെന്നെ ഞാൻ അടിക്കും….. ഇത് നമ്മക്ക് പെരുത്തിഷ്ടായി…. “””””….. അതിഷ്ടപെടാത്തെ രാഗിനെ എതിർത്ത് വിഷ്ണു കുപ്പിക്കൊരു മുത്തവും കൊടുത്ത് പൊട്ടിക്കാനായി അടപ്പിൽ കൈ വച്ചതും…….
അത് പൊട്ടിച്ചാ വിഷ്ണു നീ തൂറി മരിക്കും…..”””” ഒരു താക്കീതോടെ രാഗ് പറഞ്ഞതും വിഷ്ണു കുപ്പിയിൽ നിന്നും കൈ എടുത്തു…..
ഏയ്…. നീ ചുമ്മാ പറയാ… ഞാൻ വിശ്വസിക്കൂല്ല്യാ….””””””….
അല്ലടാ സത്യാടാ….. ഇത് വയറ്റിലക്കത്തിൻ്റെ മരുന്നാ…. എനിയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഒരാൾ എൻ്റെ കുടി നിർത്താൻ വേണ്ടി ഒപ്പിച്ച സൂത്രാ….. “”” ഒരു മങ്ങിയ ചിരിയോടെ രാഗ് പറഞ്ഞതും വിഷ്ണു ആ കുപ്പികൾ മാറ്റി വച്ചു…..
ഇതെന്ത് കൂത്ത് തൂറ്റലും കുടിയും തമ്മിലെന്ത് റിലേഷൻ…..”””” ഞാ ആ നിമിഷം അതായിരുന്നു ചിന്തിച്ചത്…
എന്നാ ഒരു മിനിറ്റെ ഞാൻ ഇപ്പൊ വരാവെ….””””””” വിഷ്ണു അതും പറഞ്ഞു കുപ്പിയുള്ള മുറിയിലെക്ക് വീണ്ടും ഓടി പോയി….
അതേ സ്പീഡിൽ തന്നെ രണ്ടു കുപ്പി കൊള്ളുന്ന പൗചിൻ്റെ ഒരു സൈഡിലായി മാത്രം ഉള്ള വാറ്റിൻ്റെ ബോട്ടിലും മറു കയ്യിൽ ഒരു ഫ്രെയിമ് ചെയ്ത് ചിത്രം മറച്ച് പിടിച്ചിട്ടാണ് കൊണ്ടാണ് വന്നത്….
ഡാ…. വിടെയാഡാ… ഇതിൻ്റെ...
💬 Comments
View all comments