Chapter Title : വെള്ളിയാം കല്ല് 5 [Zoro]
ഞങ്ങൾക്ക് അരികിലേക്ക് വന്നത്….
അടുത്ത വള്ളിയാവുമെന്ന് കരുതി ഞാൻ അവന്മാരെ മൈൻഡ് ചെയ്യാൻ പോയില്ല…. പക്ഷെ വരാനുള്ളത് മുട്ട പൂച്ചിയുടെ രൂപത്തിലായാലും വന്നിരിക്കും…… അതാണ് ചരിത്രം…..
മക്കൾ കുറച്ച് നീങ്ങി ഇരിണാട്ടെ ചേട്ടമാര് കൂടി ഇവിടെ ഇരിക്കട്ടെ….. “”””……….
എന്നെയും വിഷ്ണുവിനെയും തള്ളി നീക്കി അതിലൊരുത്തൻ ഞങ്ങളുടെ നടുക്ക് തന്നെ കേറി സ്ഥാനം പിടിച്ചു….. കാണാൻ സുമുഖൻ… നല്ല കട്ട താടി ദൃഢതയുള്ള ശരീരം…വെള്ള ജുബ്ബയും കറുത്ത കരയുള്ള ഡബിൾ സെഡ് മുണ്ടും… കൈയിൽ ഒരു സ്വർണത്തിൻ്റെ കുരിശ് കൈച്ചേനും ധരിച്ച നല്ല ഒരു അസ്സൽ അച്ചായൻ…… ബാക്കിയുള്ള അഞ്ചെട്ടു പേരും ഞങ്ങൾക്ക് അടുത്തും ചുറ്റുമായി തന്നെ വേറെയും സ്ഥാനം പിടിച്ചു……..
ചുറ്റും ഒരടിയുടെ അന്തരീക്ഷം……….
ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അനിയന്മാര് നല്ല പെർഫോമൻസാണെന്ന് കേട്ടലോ..…. എന്താ സീനിയേഴ്സിനെ കൈവെച്ച് കാമ്പസിൽ ഹീറോയിസമാകാമെന്നാണോ??? ഏഹ്…..”””””……. എൻ്റെ മേലിൽ കൈയിട്ട് ഷോൾഡറിൽ ഉഴിഞ്ഞു കൊണ്ടവൻ ഞങ്ങളെ മാറി നോക്കിക്കൊണ്ട് ഏതോ തെലുങ്ക് സിനിമക്ക് വേണ്ടി കൈരളി ടിവി dub ചെയ്ത് പോലെ ഡയലോഗും അടിച്ചവൻ ഒരേ ചിരി…….
ന്നാ അനിയന്മാര് ഈ ചേട്ടൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടേക്കണം മക്കള് പള്ളിക്കൂടത്തിൽ വന്നാ പഠിക്കണം, പഠിച്ച് വല്ലവൻ്റെയും കിണ്ടി കഴുകി ജീവിച്ചോണം… അവിടുന്നു കിട്ടുന്ന നക്കാപ്പിച്ചാ കാഷ് കൊണ്ട് എവിടേലും ഊമ്പിക്കോണം. അല്ലാതെ ഇവിടെക്കിടന്നു റൗഡിയിസം കളിക്കാൻ വല്ല പ്ലാനുമുണ്ടെ മൈ മക്കളെ……. നീയൊക്കെ രണ്ട് കാലേ ഈ കോളേജിന് പുറത്ത് പോവില്ല….. ഇത് പറയുന്നത് ഇന്നലെനിൻ്റയൊക്കെ തല്ലുംക്കൊണ്ട് വീട്ടിഇരിക്കുന്ന ആ വാലി പയലുകൾ അല്ല…. ഈ പുലിക്കാട്ടി സേവിയാ
💬 Comments
View all comments