Chapter Title : വെള്ളിയാം കല്ല് 5 [Zoro]
ഏയ്….. സേവിച്ചായൻ അത്ര വലിയ പ്രശ്നക്കാരനല്ല…. ഇവിടുത്തെ ഫുട്ബോൾ ടീമിൻ്റക്കെ ക്യാപ്റ്റനാ….. പക്ഷെ പുള്ളിക്ക് ഇഷ്ടപ്പെടാത്തത് കണ്ടാലോ…. ദേഷ്യം വന്നാലോ ആളും തരവും നോക്കില്ല…… അത് മാത്രമല്ല ഇച്ചായൻ്റെ കുടുംബക്കാരാ ഇപ്പൊ നമ്മളെ നാട് ഭരിക്കുന്നനെ!........ അതാ ഞാൻ പറഞ്ഞത് വഴക്കിനൊന്നും പോവണ്ടാന്ന്…….
അവൾ പറഞ്ഞു തീർന്നതും… അടുത്ത ഹവറിനുള്ള ബെല്ല് മുഴങ്ങി….. വീണ്ടും ഓരോന്ന് പറയാൻ തുടങ്ങുന്ന അവളോട് അധികം കുശലം പറയാതെ രാഗ് ക്ലാസിൽ കേറാനും പറഞ്ഞു വേഗം എണീറ്റു…….
അവൻ്റൊടൊപ്പം ക്ലാസിലേക്ക് കേറാൻ നിന്ന ഞാൻ കാണുന്നത്…. കോളേജ് ഗ്രൗണ്ടിൽ നിർത്തിയിട്ട മഹീന്ദ്ര ഥാർ…. അതും കടും ബ്ലാക്ക് മാറ്റ് ഫിനിഷിങ്ങോടെ… അതിൻ്റെ ബോണറ്റിൽ കേറിയിരുന്ന് തമാശ പറയുന്ന സേവിയെയാണ്….
അവര് ഞങ്ങളെ കണ്ടപ്പോ.. ആ പറച്ചിലിൽ വീണ്ടും പലതും ഞങ്ങളെ കുറിച്ച് ഓരോന്ന് പറഞ്ഞു ചിരിക്കാൻ തൊടങ്ങി……
ദേ സേവിയെ നോക്കിയേടാ ചെക്കമാര് പേടിച്ച് നിക്കറീ മുള്ളിയെന്നാ തോന്നുന്നേ….”””””……. അതിലൊരുവൻ അണയാൻ നിന്ന തീയിലേക്ക് നിറയോയിക്കുകയാണ് ചെയ്തത്……..
അതോടെ മുന്നോട്ട് പോയ എൻ്റെ കാൽ അവൻ്റെ ചൊറിഞ്ഞ വാർത്താനതിൽ നിശ്ചലമായി….. വലിഞ്ഞ് മുറുകിയ മുഖത്തോട് കൂടി ഞാൻ അവർക്ക് നേരെ നടന്നു…… ആക്ഷൻ മൂവി ആണെങ്കിൽ ഇച്ചിരി പൊടിക്കാറ്റൊക്കെ പറപ്പിക്കേനു… അമ്മാതിരി സീനായിരുന്നു അത്…..
ആ സമയത്തെന്നാണ് അവർക്ക് ചായയും കൊണ്ട് കാൻ്റീനിലെ ചേച്ചി പോകുന്നതുo… എൻ്റെ ശ്രദ്ധ ചേച്ചിയുടെ കയ്യിലുള്ള ചായ സ്റ്റാൻഡും……. അവരിൽ നിന്നും ചായ ഗ്ലാസുള്ള സ്റ്റാൻഡ് കൈക്കലാക്കി ഞാൻ അവർക്ക് നേരെ നടന്നടുത്തു……. KGF യിൽ യാഷിൻ്റെക്കെ സ്ലോമോഷൻ പോലെ ഒരു നടത്തം അതാണെൻ്റെ മനസ്സിൽ……
💬 Comments
View all comments