0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 8K

മനസിലായത്….

പൊള്ളിയ കൈ ഊതുന്നിടയിൽ അടുത്ത അടി വരുമെന്ന് ഞാൻ ഓർക്കണമായിരുന്നു…… നാടൻ അടിക്ക് പ്രത്യേകിച്ച് നിയമം ഇല്ലാത്തൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങിയവൻ എൻ്റെ ഞെഞ്ചിലായി ആഞ്ഞൊരു ചവിട്ട് തന്നു……

പടച്ചോനെ ഭൂമിയൊക്കെ കറങ്ങുന്ന പോലെയാ എനിക്കപ്പോ തോന്നിയത്…. ഞാൻ പുറകിലേക്ക് വേച്ച് പോയി വീണു…..

അതേ സ്പോട്ടിൽ തന്നെ വിഷ്ണു എവിടുന്നാണെന്ന് അറിയില്ല പറന്നു വന്ന് ഒരു ഹൈ കിക്ക് അവൻ്റെ ചെവിടക്ക് തന്നെ കൊടുത്തു…….

അത് പോരെ….. പിന്നെ അവര് എട്ടും ഞങൾ രണ്ടും എന്ന് പോലെയായി…. വിഷ്ണു എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു……

എന്തിനാടാ മൈരെ ആവശ്യമില്ലാത്ത പണിക്കൊക്കെ നിൽക്കുന്നെ……….ങ്ങേ……  ഇപ്പൊ എങ്ങനെ ഇരിക്കണ് ഞാൻ എത്തിയില്ലേ അവൻ നിന്നെ എടുത്ത് കൊടഞ്ഞേനെ “”””””” ……. ഒരു പുഞ്ചിരിയും കുറേ പുച്ഛവും കാട്ടി വിഷ്ണു എൻ്റെ മേലിൽ പറ്റിയ പൊടി തൂത്തു തന്നു കൊണ്ട് പറഞ്ഞു..…….

കൂൾ ഓഫ് ടൈം കഴിഞ്ഞു സേവിയും കൂട്ടരും അടുത്ത റൗണ്ടിനുള്ള തയാറെടുപ്പിലേന്നു…. സേവിയുടെ കൂട്ടർ താഴെ വീണവരെ എഴുന്നേൽപ്പിച്ചു കൊണ്ട് അവരുടെ വണ്ടിയുടെ പിറകിൽ പോയി കുറച്ച് സ്റ്റമ്പും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് ഞങ്ങളെ നോക്കിയത്….. അടിയുടെ അന്തരീക്ഷം കണ്ടിട്ട് പിള്ളേരൊക്കെ ഗ്രൗണ്ടിൽ അപ്പോഴേക്കും സ്ഥാനവും പിടിച്ചിരുന്നു….

സേവിയാണെ ജുബ്ബയിലെ കറ നീക്കുന്ന തിരക്കിലും…… അവൻ കറ പോകുന്നില്ലെന്നും കണ്ടതും ഉറഞ്ഞ ക്രോധത്തോടെ എനിക്ക് നേരെ നോട്ടം…..

അളിയാ അവന്മാരുടെ കയ്യിലൊക്കെ ടൂൾസുണ്ട്…. നമ്മൾ രണ്ടും അവര് എട്ടും…. അടി കിട്ടിയാൽ നമുക്കാ കിട്ടാ… മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും…. അവൻ്റെ നോട്ടം തന്നെ ശരിയല്ല……”””””…

💬 Comments

View all comments