0%

Chapter Title : വെള്ളിയാം കല്ല് 3 [Zoro]

Author : Zoro Read All Parts 322

ഒന്ന് ചിരിച്ചെന്നു വരുത്തി….

ഞാൻ പറഞ്ഞതൊന്നും മറക്കണ്ട… മും…… “”” അഭിരാമി ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പോയി…..

രാകേഷ് അഭിരാമി പോകുന്നതും നോക്കി ഒരു ചിരിയോടെ തിരിഞ്ഞതും ക്ലാസ്സിലെ മെയിനുകൾ അവനെ നോക്കി ദഹിപ്പിച്ചു നിൽക്കാ പുറകിൽ….. ഒത്ത നടുക്കായി മാളവികയും അവളുടെ വാമൻമാരും…..

ചേച്ചീ പറഞ്ഞോണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുകയാ…. നിൻ്റെ മറ്റവനോട് ഇനി എൻ്റെ കൺമുന്നിൽ പോലും വരാതിരിക്കാൻ പറ…. “”” മാളവിക രാകേഷിനു താക്കീത് കൊടുത്ത് തിരികെ പോയി….

ഇത്തവണ ഞങൾ വിട്ടു…. ഇനി എന്തെങ്കിലും നിൻ്റെയും അവരെയും ഭാഗത്ത് നിന്ന് ഞാൻ കണ്ടാ… സ്വന്തം ക്ലാസിലാണെന്നോ പ്രായത്തിനു മൂതത്താണെന്നോ നോക്കില്ല…. രണ്ട് കാലേ ഇവിടുന്നു പോകില്ല…. “”” ബാലു മാളവിക പോയതും രാകേഷിൻ്റെ നേർക്ക് കൈ ചൂണ്ടി കൊണ്ട് ബാലു പറഞ്ഞു…

രാകേഷ് എല്ലാത്തിനും ഒരു ചിരിയോടെ സമ്മദം മൂളി കൊണ്ട് അവൻ്റെ സീറ്റല് പോയിരുന്നു….

ബ്രോ നിങ്ങള് തമ്മില് എന്താ പ്രശ്നം..””* രാകേഷ് ഇരുന്നതും ഋതിന് കാര്യന്വേഷണം നടത്തി…

അതൊക്കെ അവര് പറഞ്ഞേരും…. എനിക്കിപ്പോൾ അത് പറയാനുള്ള മൂഡില്ല…. “”” രാകേഷ് അതേ ചിരിയോടെ ഋതിനോട് പറഞ്ഞു….

അപ്പൊ ഗെയ്‌സ് നമ്മുടെ ഈ കൊല്ലത്തെ ഫ്രെഷർസ് ഡേ നാളെ നടത്താൻ പ്രിൻസിയുടെ അനുമതി കിട്ടിയ വിവരം നിങ്ങളെ ഞാൻ സ്നേഹപൂർവ്വം അറിയിക്കുന്നു…. ആയതിനാൽ ഈ വിവരം നമ്മുടെ ജൂനിയേർസിനെ അറിയിക്കേണ്ടത് നമ്മുടെ കടമയല്ലേ…. “”” മാളവിക എല്ലാരും കേൾക്കാൻ പാകത്തിൽ ക്ലാസിൻ്റെ ഒത്ത നടുവിലായി വന്ന് നിന്ന് പറഞ്ഞു….

അതേ…. “””” അതേ ശബ്ദത്തിൽ ക്ലാസിലുള്ള ബാക്കിയുള്ളവർ അതിന് മറുപടിയും കൊടുത്തു….

എന്നാലവരോടീ കാര്യം പറയാൻ ഞങൾ പുതിയ ചേട്ടനെ കൂടി കൂടെ കൂട്ടിയാല്ലോ…. എന്താ നിങ്ങളുടെ അഭിപ്രായം….. ???? മാളവിക രാജേഷിനെ നോക്കാതെ ബാക്കിയുള്ളവരേടായി പറഞ്ഞു….

അതിനും എല്ലാവരും സമ്മതം മൂളി……

എല്ലാരും കൂടി രാകേഷിനെ അവരുടെ ഒപ്പം നിർബന്ധിച്ച് പറഞ്ഞയച്ചു…. രാകേഷും അധികം എതിർപ്പിലാതെ അവരോടപ്പം ഇറങ്ങി ചെന്നു…

അവിടുന്ന് ബാലുവും വർഗീസും മറ്റു രണ്ട് ക്ലാസ്സിലെ കുട്ടികളും എല്ലാറ്റിനും ചുക്കാൻ പിടിക്കാനായി മുന്നിൽ മാളവികയും കൂടി ഓരോ ക്ലാസുകളിൽ കയറി ചെന്നു….

എല്ലാ ക്ലാസിലും വിവരം പറയാൻ അവള് രാകേഷിനെ തന്നെ ഏൽപ്പിച്ചു…..

അവനുള്ള ആദ്യത്തെ അടിയായിട്ടാണ് അവളതിനെ കണ്ടത്….

ഓരോ ക്ലാസ്സ് കയറി ഇറങ്ങുമ്പോഴയേക്കും രാകേഷ് ആകെ മുഷിപ്പും…. വാല്യായ്മയും കൂടി കൂടി വന്നു…. അവനത്

💬 Comments

View all comments