0%

Chapter Title : വെള്ളിയാം കല്ല് 3 [Zoro]

Author : Zoro Read All Parts 327

നമ്മളതിന് അവരെ ഒന്നും ചെയ്തില്ലല്ലൊ….”””””

യേടാ അപ്പുക്കുട്ടൻ നായരെ….. നീയും ഞാനും കൂടി ഇവിടുന്നു അവിൽ മിൽക്ക് അടിക്കുന്നത് അവള് പുറത്തൂടെ പോകുമ്പോ കണ്ടടാ മൊയന്തേ…. അതിനാ അവള് അവരെയും കൊണ്ട് പോയത്…. “””

ഞാൻ കാര്യങൾ എളുപ്പം പറഞ്ഞതും.. ചെറുക്കൻ നിന്ന് വിയർക്കാൻ തുടങ്ങി……

അപ്പൊ അവര് എല്ലാം കണ്ടോ…????””””

ങൂം…. “”””!!. ഒരു മൂളലിലൂടെ അവന് ഞാൻ മറുപടി കൊടുത്തു….

ഇനിയിപ്പോ എന്ത് ചെയ്യും… “”” അവൻ പരവേശത്തോടെ എന്നോട് ചോദിച്ചു…

നമ്മളായിട്ട് ഒന്നും ചെയ്യണ്ട ഇനി എല്ലാം അവര് തന്നെ സ്വയമേ ചെയ്തോളും… നമ്മള് മിണ്ടാതെ നിന്നൊടുത്താൽ മാത്രം മതി….“””””

അങ്ങനെ പറയാതടയ് എന്തെങ്കിലും ചെയ്യ്…. “”””….

ഇനി ആകെ ഉള്ള വഴി അവരുടെ കാല് പിടിക്കലാ…. വേറൊരു മാർഗ്ഗവും നമുക്ക് മുന്നിലില്ല””””

എന്നാ നീയും വാ നമ്മുക്ക് ഒരുമിച്ച് പിടിക്കാം…… “””

ഇഷ്ടപ്പെടുന്ന ആളുടെ മുന്നിൽ അവർക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ആളായി ഞാൻ മാറിയെന്ന് എനിക്കപ്പോൾ സ്വപ്നത്തിൻ പോലും കത്തിയില്ല….…..

വിഷ്ണുവിനെ മെല്ലെ പൊക്കി അവൻ്റെ കൂടെ ഞാനും എഴുന്നേറ്റതും… ക്ലാസ്സിൽ ഒരു സീനിയർ പടകൾ തളിച്ച് കയറി…..

കൂട്ടത്തിൽ ഞങ്ങള്ക്ക് പരിചയമുള്ള ഒരു തലയെ കണ്ടതും ഞാൻ വിഷ്ണുവും അവനെ തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു….

അവൻ്റെ അടുത്തായി നിൽക്കണ ബാക്കിയുള്ളവരെ എൻ്റെ കണ്ണിൽ പെട്ടതും അതുവരെയുള്ള എല്ലാ ടെൻഷനും എന്നിൽ നിന്നും അകന്നു നിന്നു….. ഇപ്പൊ ഞാൻ ക്ലാസ്സിൽ അല്ലായിരുന്നെ അവന്മാരെ നേരെ നിൽക്കാൻ സമ്മദിക്കാതെ എടുത്തിട്ട് പൂശിയേനെ…. അടിയിലായാലും കളിയിലായാലും എൻ്റെ കൂടെ വിഷ്ണു കട്ടക്ക് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു… കൂടെ അവനും ഉണ്ടെങ്കിൽ എനിക്കൊരു മൈരനെയും പേടിയില്ല….

വന്നു കയറിയപാടെ മാളവികയാണ് നാളത്തെ പ്രോഗ്രാമിനെ പറ്റി ക്ലാസ്സിൽ താളിച്ച് പറഞ്ഞത്…. അവളുടെ ബാക്കി വാണങ്ങളാകട്ടെ എല്ലാം ഞങ്ങളെ നോക്കി സ്കെച്ചെടുന്ന തിരക്കിലായിരുന്നു…..

ഇവർമാർക്ക് ഇതുതന്നെയാണോ…. പണി …. ഓരോരോ കഴപ്പമാര്….

എടാ ഇതാണോ നീ പറഞ്ഞ ഇവളുടെ വവ്വാലുകൾ…. അവന്മാരുടെ നോട്ടം നോകിയെ നീ… എനിക്കന്ന് പിടിക്കണില്ല്യാട്ടാ…. കേറിയങ്ങ് പൊട്ടിച്ചാലോ…. “””

എന്നേ പോലെ വിഷ്ണുവിനും അവരുടെ നോട്ടമെട്ടും

💬 Comments

View all comments