Chapter Title : വെള്ളിയാം കല്ല് 3 [Zoro]
ഉറപ്പില്ലാന്ന് ഞാൻ കരുതിയില്ല…. “””.. അവനെ ഒരു പകപ്പോടെ നോക്കി ഞാൻ കാര്യം പറഞ്ഞു
അതിനവൻ എന്നെ നോക്കി ഒരാശ്വാസത്തിൻ്റെ ചിരി വെളുക്കണേ ചിരിച്ചു…..
നിന്ന് കിളിക്കാതെ വാ…. ക്ലാസിപ്പോ തുടങ്ങും…. “”””
അവനേയും ഉന്തി തള്ളി ഞാൻ ക്ലാസ്സിൽ എത്തി….. പിള്ളേർക്കൊന്നും എന്നെ ആലുവാ മണപ്പുറത്ത് കണ്ട ഓർമപോലും ഇല്ല… എല്ലാരും സ്വന്തം കാര്യം മാത്രം നോക്കുന്ന പൂണ്ടകൾ മാത്രമാണ്…. ഒറ്റ ഒരണം പോലും ഞങ്ങളെ മൈൻഡ് ചെയ്തില്ല…. ഇങ്ങനെയും ഉണ്ടോ ഫൂണ്ടകൾ….. ഇവരോടപ്പം മൂന്ന് കൊല്ലം ഇരിക്കണമല്ലോന്ന് ഓർത്തപ്പോൾ എനിയ്ക് എന്നോട് തന്നെ പുച്ഛം തോന്നി…..
എൻ്റെ ഇരിപ്പിടത്തിൽ അവനേയും കൂട്ട് പിടിച്ച് ഞാൻ ധന്യനായി ഇരുന്നു..
ഭഗവാനെ ഈശ്വരാ ഗുരുവായൂരപ്പാ… എല്ലാരോടും കൂടി പറയാ കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു വാശിക്ക് പഠിക്കാൻ വന്നത്… പഴേ പോലെ ഓരോ പരീക്ഷണങ്ങൾ തന്ന് നിങ്ങൾ വീണ്ടും എന്നെ കഷ്ടപ്പെടുത്തരുതെ… “””
എല്ലാ ദൈവങ്ങളെയും മനസിൽ ധ്വാനിച്ച് രാകേഷ് സെക്കൻഡ് BBA യെന്ന ബോർഡ് വച്ച ക്ലാസിൽ കയറി…..
ഇന്നലെ അവക്കണ്ട കാലി ബെഞ്ചുകൾ മാത്രമുള്ള ക്ലാസല്ലായിരുന്നു അത്…. നാല്പതോളം വരുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളുമായി സജ്ജമായിരുന്നു അവിടം…..
യൂണിഫോമുകളുടെ ഇടയിൽ കളറ് ഡ്രസിട്ട.. ബാഗൊരു സൈഡിൽ ഒതുക്കി…. കാണാൻ അതാവിഷ്യം തരക്കേടില്ലാത്ത…. കുറച്ചൊക്കെ ബോഡി മെയിൻ്റൈൻ ചെയ്യുന്ന സുന്ദരനും സുമുഖനുമായ രാകേഷ് കയറി ചെന്നപ്പോൾ അവരുടെ എല്ലാവരുടെയും നോട്ടം മുഴുവന് അവൻ്റെ മേലെയായി…..
ആരാ…??? . എന്താ ഇവിടെ????… “””
കൂട്ടത്തിൽ കണ്ടപ്പോൾ തന്നെ പഠിപ്പി എന്ന് മുദ്ര പതിപ്പിച്ച ഋതൻ എന്ന് പറയണ കണ്ണട വച്ച ഒരുത്തൻ രാകേഷിനേടായി ചോദിച്ചു….
ഞാൻ ഇവിടെ പുതിയ സ്റ്റുഡൻ്റാണ്…. ഇന്നലെയായിരുന്നു ജോയിൻ്റ് ചെയ്തത്….. “”” രാകേഷ് ഒരു ചിരിയോടെ അവനോട് മറുപടി പറഞ്ഞു…
ഞാൻ ഋതൻ… എന്താ നിങ്ങളെ പേര് പറഞ്ഞെ…… “””” ….
ഓ…. എൻ്റെതോ രാകേഷ്….. “”
നൈസ് ടൂ മീറ്റ് യൂ രാകേഷ്… ആൻഡ് വെൽകം റോയൽ BBA… “”” ഋതൻ രാകേഷിന് കൈ കൊടുത്ത് കൊണ്ട് അവനെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു….
ആ സമയത്താണ് ക്ലാസ്സ് ട്യൂട്ടർ ക്ലാസിലേക്ക് വന്നത്… അലക്ഷ്യമായി ഇരുന്ന പിള്ളേരെല്ലാം മിസ്സിനെ കണ്ടപ്പോൾ നേരെ ഇരുന്ന് എല്ലാരും വിഷ് ചെയ്യാൻ തുടങ്ങി….
ഋതൻ രാകേഷിനെ അവൻ്റെ ഒപ്പം തന്നെ നിർത്തി….. അവൻ്റെ ബഞ്ചിൽ രാജേഷിന് കൂടി ഇരിക്കാൻ വേണ്ടി സ്ഥലമൊരുക്കി….
💬 Comments
View all comments