0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 486

എന്നാണല്ലോ അയ്മനം സിദ്ധാർഥ് പറഞ്ഞത്…..

ചോദിച്ച് മാങ്ങിച്ചല്ലേ കൊള്ളട്ടെ പന്നിക്ക്…….. മനസ്സിൽ ഞാൻ വിഷ്ണുവിന് ആദരാജ്ഞലികൾ നേർന്നു കൊണ്ട് ഒരു കാഴ്ച്ച കാരനായി സ്ഥാനം പിടിച്ചു…..

എന്നാ ആ പുലിമാൻ അവനു നേർക്ക് പോവാതെ എനിക്ക് നേർക്കാ വന്നേ… അവൻ്റെ ആ വരവിൽ അത്ര പന്തി എനിക്ക് തോന്നിയില്ല…….

ചേട്ടാ ആള് മാറി ദേ…. ഞാനല്ല അവനാ”””……. അവൻ അടുത്ത് എത്തിയതും വിഷ്ണുവിനെ ചൂണ്ടി ഒരു പാവത്താനെ പോലെ ഞാൻ പറഞ്ഞു…… അതൂടി ആയപ്പോ വിഷ്ണുവിൻ്റെ ബലൂണിൻ്റെ ഉള്ള കാറ്റും പൂർണമായും പോയി….

വിഷ്ണു അവൻ്റെ പ്രാണരക്ഷാദ്രം രാഗിനെ നോക്കി……….  അളിയാനെ “”ചേട്ടാ ആ ചെറുപഴത്തിന് എന്താ വിലാ””” എന്നും ചോദിച്ച് കടക്കാരനെ നോക്കി എന്തോ കുശലം ചോദിക്കാണ്….

എനിക്ക് അവനോടല്ല സംസാരിക്കാനുള്ളേ നിന്നോടാ…. ””””””….. വിഷ്ണുവിനെ നോക്കാതെ പുലിമാൻ എൻ്റെടുത്ത് വന്നിട്ട് എന്നേ കടുപ്പത്തിൽ നോക്കികൊണ്ട് ഒരു പറച്ചിൽ..…..

എന്നോട് എന്ത് പറയാൻ….””” അതും സ്വയം ചോദിച്ച് വണ്ടർ അടിച്ചിരുക്കുമ്പോഴാണ് എൻ്റെ നാഡീ വ്യത്യസ്ത തെറ്റിക്കുന്ന തരത്തിൽ അവൻ്റെ ഡയലോഗ്…..

അഭിരാമി അവളെൻ്റെ പെണ്ണാ….. അവൾടെ നിഴൽ വെട്ടത്തെങ്ങാനുമിനി നിന്നെ കണ്ടാ….. പച്ചയ്ക്ക് അരിഞ്ഞു കളയും പന്നി ഞാൻ ..…”””””……

എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച്…. പല്ല് ഞെരിച്ച് കൊണ്ട് അവൻ മൊഴിഞ്ഞതും…. ആണ്ണെന്നും പറഞ്ഞു മൂക്കിനു താഴെ മീശവെച്ച് നടക്കുന്ന ഏതൊരുത്തനും തോന്നുന്ന വികാരം…. “””””””ദേഷ്യം””””” അത് എനിക്കും വന്നു…… ഇത്രയും കാലം വന്നത് പോലെയല്ല ഇത്…… എനിക്കെൻ്റെ മൈൻഡ് ബ്ലാങ്കാവുന്ന തരത്തിലുള്ള ഒരു ഇമോഷൻ…….

അവൻ എന്നെ തള്ളി മാറ്റി കൈ വിരൽ എനിക്ക് നേരെ ചൂടിക്കൊണ്ട് അവൻ്റെ മുണ്ടും മടക്കി ക്യാൻ്റീൻ്റെ പുറത്തേക്ക് നടന്നു…….

അളിയാ നീ അവൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട….. അത് വിട്ടേക്ക്…. ദാ നീ ഈ ചായ കുടി…….”””””” കാൻ്റീനിലെ ഒരു മൂലക്ക് ഇരുത്തി എന്നെ സമാധാനിപ്പിക്കയാണ് വിഷ്ണു……

ഞാൻ കരുതി ഓരോ സിനിമ കണ്ട് വട്ടായത് ഇവന് മാത്രമാണെന്നാണ്…. എന്നാ ഇപ്പൊ എനിക്ക് ബോധ്യമായി ഇവൻ്റെ ഈ വട്ട് കുറെ പേർക്കൂടി ഉണ്ടെന്ന്…… അല്ലെങ്കിത്തന്നെ ഏടെങ്കിലും നടക്കുന്ന ഈർപ്പാടാനോടാ

💬 Comments

View all comments