0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 487

ഇത്….. പഠിപ്പിക്കുന്ന ടീച്ചർമാരെ നോക്കി പ്രേമിക്കാൻ നടക്കുന്ന കുറച്ച് നാറികൾ…തൂഫ്…..”””””…… എൻ്റെ ദേഷ്യവും…. പെരുമാറ്റവും ഒട്ടും പിടിക്കാതെയാണ് രാഗുള്ളത്…. അതവൻ്റെ സംസാരത്തിൽ വ്യക്തവുമാണ്……

ഏട്ടാ….. നിങ്ങൾ അവരോട് വഴക്കിനൊന്നും പൊണ്ടാട്ടോ അവരൊക്കെ വലിയ ആൾക്കാരാ….”””””…. ഞങ്ങളുപോലും അറിയാതെ ഞങ്ങളുടെ സംസാരം കേട്ട ഒരു തട്ടമിട്ട മൊഞ്ചത്തി  ഞങ്ങളുടെ ടേബിളിൻ്റെ അടുത്തായി വന്നു കൊണ്ട് രാഗിനോടായി പറഞ്ഞു…….

അതെന്താടോ അങ്ങനെ പറഞ്ഞേ???... അല്ല താനാരാ ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ????......”””” തൊട്ടടുത്തുണ്ടായിട്ടും  ഞങ്ങളെ രണ്ടാളെയും മൈൻഡ് ആകാണ്ട് അവനോടു മാത്രം പറഞ്ഞതിൽ ഈഗോ അടിച്ച് വിഷ്ണു അവൾക്ക് നേരെ തിരിഞ്ഞു……..

അതിന് നിന്നോടാര് പറഞ്ഞിക്ക് ഞാനീ ചേട്ടനോടല്ലോ പറഞ്ഞേ….””””” അവന് പറഞ്ഞത് ഒട്ടും പിടിക്കാതെ തട്ടം വിഷ്ണുവിന് നേർക്ക് കണ്ണൊക്കെ ചുരുക്കി ദേഷ്യത്തോടെ പറഞ്ഞുക്കൊണ്ട് വീണ്ടും രാഗിനെ നോക്കി……. വിഷ്ണു അവൾടെ മുന്നിൽ ആകെ ചീഞ്ഞു നാറി… അത് കണ്ട് എൻ്റെ ദേഷ്യം ഒരൽപ്പം അടങ്ങി…. ഒരു പുഞ്ചിരി എൻ്റെ ചുണ്ടില് സ്ഥാനം പിടിച്ചു….

അല്ല മോളെ അവൻ ചോദിച്ചതിലും കാര്യമുണ്ട്… ഇതൊക്കെ എന്തിനാ ഞങ്ങളോട് നീ പറയുന്നെ???.....””” രാഗ് അവളെ മനസ്സിലാവാത്ത രൂപത്തിൽ നോക്കി…..

അവളെ രാഗിന് അറിയില്ലെന്ന് മനസ്സിലായതും ആ വട്ട മുഖത്തും മൈലാഞ്ചി മൊഞ്ചുള്ള ചുണ്ടിലും ഒരു നിരാശ നിഴലിച്ചു…….. അത് എനിക്കും വിഷ്ണുവിനും പെട്ടെന്നു പിടികിട്ടി…..

ഏട്ടന് എന്നെ ഓർമ്മയില്ലേ…. ഞാൻ സാദിഖിൻ്റെ പെങ്ങളാ…..  രണ്ട് കൊല്ലം മുന്നേ വിശാഖപട്ടണത്ത് വച്ച് നടന്ന ബോക്സിങിൽ ചേട്ടൻ്റെ ഒപ്പം ഫൈനലിൽ എൻ്റെ ഇക്കയായിരുന്നു…..””*”……..”””””… അവളൊരു തിടുക്കത്തോടെ അവനോട് പറഞ്ഞു….

അവൾടെ ഓരോ വാക്കിലും രാഗിനെ കുറിച്ച് പുതിയ പല കാര്യങ്ങളും മനസ്സിലാക്കുകയായിരുന്നു….. ഞങ്ങൾ……

ഏത് എറണാകുളം മഹാരാജാസിലെ സഖാവ് സാദിഖോ????.....””””””……….

ഹാ…. അതെന്നെ…. ഞാനും ഉണ്ടായിരുന്നു അന്നവിടെ…. ഏട്ടൻ്റെ ഇടിക്കൊണ്ട് ഇക്ക പപ്പടമായുന്ന് പറഞ്ഞു ഞാനും ഇക്കയും ഇപ്പോളും അടികൂടാറുണ്ട്…”””””.”””””… ചുവന്ന ചന്തത്തോടെയും വളരെ വലിയ അവൾ ആവേശത്തോടെ പറഞ്ഞു….

ഓ ഓകെ ഓകെ…. ഇപ്പൊ നീ പറഞ്ഞ് വന്നത് ഈ സേവി അത്രയ്ക്കു മോശം ആളാണോ……””””””…… അവൾടെ സംസാരം നിർത്തിക്കൊണ്ട് രാഗ് ശാന്തമായി ചോദിച്ചു….

💬 Comments

View all comments