0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 490

സേവിയുടെ കൂട്ടർ താഴെ വീണവരെ എഴുന്നേൽപ്പിച്ചു കൊണ്ട് അവരുടെ വണ്ടിയുടെ പിറകിൽ പോയി കുറച്ച് സ്റ്റമ്പും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് ഞങ്ങളെ നോക്കിയത്….. അടിയുടെ അന്തരീക്ഷം കണ്ടിട്ട് പിള്ളേരൊക്കെ ഗ്രൗണ്ടിൽ അപ്പോഴേക്കും സ്ഥാനവും പിടിച്ചിരുന്നു….

സേവിയാണെ ജുബ്ബയിലെ കറ നീക്കുന്ന തിരക്കിലും…… അവൻ കറ പോകുന്നില്ലെന്നും കണ്ടതും ഉറഞ്ഞ ക്രോധത്തോടെ എനിക്ക് നേരെ നോട്ടം…..

അളിയാ അവന്മാരുടെ കയ്യിലൊക്കെ ടൂൾസുണ്ട്…. നമ്മൾ രണ്ടും അവര് എട്ടും…. അടി കിട്ടിയാൽ നമുക്കാ കിട്ടാ… മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും…. അവൻ്റെ നോട്ടം തന്നെ ശരിയല്ല……”””””… അതുവരെ ഉണ്ടായിരുന്നു ധൈര്യം അവരുടെ കയ്യിലെ ആയുധം കണ്ടപ്പോ വിഷ്ണുവിൻ്റെ കയ്യിൽ നിന്നും പോയി…..

എൻ്റെയും അവസ്ഥ മറിച്ചെല്ലായിരുന്നു…. പക്ഷെ ഇപ്പൊ തിരിഞ്ഞു ഓടിയാൽ കോളേജ് മൊത്തം നാറും….. രണ്ട് അടി കൊണ്ടാലും വേണ്ടില്ല ഒരു അടിയെങ്കിലും അവനിട്ടും തിരിച്ച് കൊടുക്കണം അതാണ് എൻ്റെമനസ്സിൽ……

എടാ നീ എന്താ ഒന്നും പറയാത്തത്…. ഓടിയാലോ??? ങ്ങേ!!!..... ഈപിള്ളേരൊക്കെ അവിടുന്നു വന്നു. ഓടാനൊരു ഗ്യാപ്പ് കാണുന്നില്ലല്ലോ…”””””……

നീ വേണേ പോക്കേ ഞാൻ രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഇവിടുന്ന് പോകൂ… ഒന്നുകിൽഅവൻഅല്ലേഞാൻ…..””””……

അടികിട്ടി ഊമ്പിയാലും അട്ടിറ്റുഡ് വിട്ട് കളയരുത്….. പുല്ല്….””””””………… വിഷ്ണു പല്ല് ഞെരിച്ചകൊണ്ട് എന്നോട്  അടക്കം പറഞ്ഞു…….

അത് കേട്ടതും എൻ്റെ ചുണ്ടില് ഒരു ചിരി വിരിഞ്ഞു….. അപ്പോഴേക്കും സേവി ഒരു സൈക്കിൾ ചെയിൻ കയ്യിൽ കുടുക്കിയിട്ട് അവരെല്ലാം ഒരുമിച്ച് ഞങ്ങൾക്ക് നേരെ കുതിച്ചു……..

എത്തിക്സ് ഇല്ലാത്ത പട്ടികൾ….. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരാൻ ഇവർക്കറിയില്ലെ…… എല്ലാരും ഒരേ സമയം തന്നെ ഞങ്ങളുടെ നേർക്ക് വന്നു….

ആരെ അടിക്കണം എന്നൊരു കൺഫ്യൂഷൻ ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു…… മിക്കവാറും ആദ്യത്തെ അടി ഞങ്ങൾക്ക് തന്നെ കിട്ടുമെന്ന് ഏകദേശം ഉറപ്പായി……

അവര് അടുത്തെത്തിയതും ഒരുച്ചുവന്ന പൊടി അവർക്ക് നേരെ ആരോ എറിയുവായിരുന്നു ….. അത് കൃത്യം അവർക്ക് കൊള്ളുകയും ചെയ്തു……. ആരാ എന്താണു അറിയുന്നതിനു മുന്നേ ആ പൊടി ചിതറി ഞങ്ങളുടെ നേർക്ക് എത്തിയിരുന്നു……

കണ്ണ് രണ്ടും നീറിയപ്പോയാണ് അത് മുളക് പൊടിയാണെന്ന് ഞങ്ങൾക്ക്മനസിലായത്…… സേവിയും കൂട്ടരെപ്പോലെ ഞങ്ങളും കണ്ണും

💬 Comments

View all comments