Chapter Title : വെള്ളിയാം കല്ല് 5 [Zoro]
പൂട്ടി….. അതേ സമയം ആരോ ഞങ്ങളെ രണ്ടാളെയും വലിച്ചു ഒരു ഓട്ടമായിരുന്നു…. കൂടെ ഓടാനല്ലാതെ കണ്ണ് തുറക്കാനാവാത്ത ഞങ്ങൾക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു…. ആ ഓട്ടം അവസാനിച്ചതും കോളേജിലെ ജെൻസ് ബാത്റൂമിലുമാണ്….. കണ്ണിൽ വെളളം തെറിച്ച വീണപ്പോഴാണ് ഞങ്ങളുടെ കൂടെ ഉള്ളത് രാഗായിരുന്നെന്ന് മനസിലായത്……
നീ എന്തിനാ ഞങ്ങളെ രക്ഷിച്ചത്…… “””””…. അവിടുന്നു ഓടിയതിനുള്ള അമർഷം ഞാൻ അവനോട് പ്രകടിപ്പിച്ചു……
അവൻ എനിക്ക് കാണാൻ സാധിക്കുണ്ടെന്ന് ബോധ്യമായതും വിഷ്ണുവിന് നേർക്ക് പോയി അവൻ്റെ മുഖത്തും വെളളം തെറിപ്പിച്ചു….. കുറിച്ച് നീറ്റൽ കുറയാൻ ഞാൻ എൻ്റെ മുഖം കഴുകിക്കൊണ്ടാണ് അവനോട് ചോദിച്ചത്…..
അല്ല പിന്നെ ആയുധവുമായി വരുന്നവരുടെ മുന്നിൽ നെഞ്ചും വിരിച്ച് നിൽക്കാൻ നീയൊക്കെ ആരാണാടാ നിന്റെയൊക്കെ വിചാരം….. ങ്ങ…””””””””…….
അതൊക്കെ ഞങ്ങളെ കൊണ്ട് പറ്റും….””””” അവന് പറഞ്ഞതിൽ ദേഷ്യം വന്നതും ഞാൻ തിരിച്ച് പറഞ്ഞു…..
നീയൊക്കെ കൊറെ ഒലത്തും…… കൃത്യസമയത്ത് ഞാൻവന്നിലായിരുന്നെങ്കിൽ ഇൻ്റെയൊക്കെ കോലം പറയണ്ട……”””””………. എൻ്റെ ചോദ്യം പുച്ഛിച്ച് കൊണ്ട് അവൻ പറഞ്ഞു…..
എവിടെടാ അവന്മാര്!!!!!!!”””””””……..
പുറത്ത് നിന്നും സേവിയുടെ ശബ്ദം ഞങൾ കേട്ടു….. അതൂടിയായതും ഞാൻ ബാത്റൂമിൽ നിന്നും പുറത്ത് ഇറങ്ങി…… എൻ്റെ പിന്നാലെ വിഷ്ണുവും….. ഇവമാരോട് പറഞ്ഞിട്ട് കാര്യമില്ല തോന്നിയിട്ട് രാഗ് തലക്ക് മേൽ കൈ വച്ചു…………
മുകളിലേക്ക് പോകുന്നു സ്റ്റെയറിൻ്റെ താഴെ ഒരു ഇടുക്കിലാണ് ബാത്ത്റൂം പോകാനുള്ള വഴി ഉള്ളത് കഷ്ടിച്ച അതു വഴി രണ്ട് പേര് മുതൽ മൂന്ന് പേർക്ക് വരെ ഒരുമിച്ച് പോകാൻ സാധിക്കു……….
ഇറങ്ങിയതു. ഞങ്ങൾക്ക് മുന്നിൽ തന്നെ സേവിയും മറ്റവന്മാരും…. നേർക്ക് നേരെ ഉണ്ടായിരുന്നു…. ആ ഇടുക്കിൻറെ നടുക്ക് വച്ച് തന്നെ ഒരുത്തൻ ബാറ്റുമായി ഞങ്ങൾക്ക് നേരെ വീശി…. ചെറിയ ഇടം ആയതിനാൽ അവന് ശക്തമായി വീശാൻ കഴിഞ്ഞില്ല അതു കൊണ്ട് ഞാൻ ഈസി ആയി അതിൽ നിന്നും ഒഴിഞ്ഞു മാറി അവൻ്റെ ചിന്നു നോക്കി ഒരു പഞ്ച് ചെയ്തു……
അതേ സമയം വേറെ ഒരുവൻ എനിക്ക് നേരെ സ്റ്റെംപ് വീശി വിഷ്ണു അത് അനായാസം പിടിച്ചെടുത്ത് അവൻ്റെ വയറിന് നേർക്ക് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു…..
ഇടുക്കു
💬 Comments
View all comments