Chapter Title : വെളുത്ത ശാന്തി 2 [ബോബി]
ബോബിയേയും കൊണ്ട് പോയി. ശാന്തി എന്ത് ചെയ്യണം എന്നറിയാതെ ഉമ്മറത്തിരുന്ന് കരഞ്ഞു.
അൽപ്പം കഴിഞ്ഞ് അവൾ എഴുന്നേറ്റ് വസ്ത്രം മാറി. ഇളം നീല നിറത്തിലുള്ള സാരിയും ചുവന്ന ബ്ലൗസും ധരിച്ചു. കുട്ടികളെ ലിലികുട്ടിയുടെ വീട്ടിലാക്കി,ബോബിയുടെ കൂട്ടുകാരനായിരുന്ന രാജൻ വക്കീലിന്റെ അടുത്തേക്ക് അവൾ പോയി. ബോബിയെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്ന്വഷിച്ചു.
"ബോബിയെ പോലീസ് കൊണ്ടുപോയത് മോഷണത്തിനാണ്!മാത്രവുമല്ല തൊണ്ടിമുതൽ കിട്ടിയിട്ടുമുണ്ട്!ജാമ്യം കിട്ടാൻ വലിയ ബുദ്ധിമുട്ടാ " രാജൻ പറഞ്ഞു. ശാന്തി സങ്കടം സഹിക്കാൻ വയ്യാതെ രാജന്റെ മുന്നിൽ നിന്ന് തേങ്ങി കരഞ്ഞു. രാജൻ അടുത്ത് വന്ന് ശാന്തിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു "ആ…. എസ് ഐ.സോമൻ അവറാച്ഛന്റെ ഒരു ബന്ധുവാണ്. അതുകൊണ്ട് അയാൾ ആരുപറഞ്ഞാലും കേൾക്കില്ല.ചെലപ്പോ ഈ കേസ് പോലും കെട്ടിച്ചമച്ചതാവും "രാജൻ പറഞ്ഞപ്പോൾ ശാന്തിക്ക് മറ്റൊരു കാര്യം ഓർമവന്നു. "മറിയ ചേട്ടത്തി രാവിലെ വീട്ടിൽ വന്നിരുന്നു. തൊണ്ടിമുതൽ വീട്ടിൽ കൊണ്ട് വച്ചത് അവരായിരിക്കുമോ!?"ശാന്തി സംശയം പ്രകടിപ്പിച്ചു."ആയിരിക്കണം.. അവർ നിങ്ങളെ ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ പ്രശ്നം ഉണ്ടായേ "രാജൻ ചോദിച്ചു. ശാന്തി മറുപടി പറയാനാകാതെ കുഴങ്ങി."പറയാൻ ബുധിമുട്ടുണ്ടെങ്കിൽ പറയണ്ട. അവറാച്ഛന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം.. എന്തായിരിക്കും കാരണം എന്ന് എനിക്ക് ഊഹിക്കാൻ പറ്റും."രാജൻ, ശാന്തിയുടെ കണ്ണുകളിൽ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു. ശാന്തി രാജന്റെ മുഖത്ത് നോക്കാൻ സാധിക്കാതെ താഴേക്ക് നോക്കി നിന്നു."പേടിക്കണ്ട ഒരുവഴിയുണ്ട് ഞാൻ അവറാച്ചനെ വിളിച്ച് സംസാരിക്കാം.. അയാൾ പരാതി പിൻവലിച്ചില്ലെങ്കിൽ ബോബി ജയിലിൽ കിടക്കേണ്ടി വരും. അതുകൊണ്ട്തന്നെ അയാൾ പറയുന്ന വിട്ടുവീഴ്ച്ചക്ക് നമ്മളും തയ്യാറാകേണ്ടി വരും " അത് പറയുമ്പോൾ രാജൻ,ശാന്തിയുടെ
💬 Comments
View all comments