Chapter Title : വെളുത്ത ശാന്തി 2 [ബോബി]
അനങ്ങിയില്ല കുറേ നേരം അവൾ അവിടെയിരുന്നു. അൽപനേരം കഴിഞപ്പോൾ പടിക്കൽ നിന്നും ആരോ കയറി വരുന്നത് കണ്ട് ശാന്തി പുറത്തേക്ക് എത്തിനോക്കി. അത് ബോബിയായിരുന്നു. അവൾ എഴുന്നേറ്റ് മുഖം തുടച്ചു. ബോബി തുറന്നിട്ട വാതിലിലൂടെ അകത്തു പ്രവേശിക്കുമ്പോൾ, പുറത്ത് ചിതറികിടക്കുന്ന വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു."ബോബി എന്തൊക്കെയാ ഈ കേൾക്കുന്നെ "ശാന്തി വിതുമ്പിക്കൊണ്ട് ചോദിച്ചു. ബോബി അതിന് മറുപടി പറഞ്ഞില്ല."ഇവിടാരാ വന്നത് "അയാൾ അൽപ്പം പരുഷമായി ചോദിച്ചു. "മറിയ ചേട്ടത്തി "ശാന്തി തല താഴ്ത്തികൊണ്ട് പറഞ്ഞു.അപ്പോളേക്കും കുട്ടികൾ ലില്ലിക്കുട്ടിയുടെ വീട്ടിൽ നിന്നും വന്ന് അകത്തേക്ക് കയറി. "അവറ്റോൾക്കു ചോറ് കൊടുക്ക് "ബോബി കുട്ടികളെ നോക്കികൊണ്ട് ശാന്തിയോടായി പറഞ്ഞു. ശാന്തി പിന്നാമ്പുറത്ത് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് പുറത്തൊരു ബഹളം കേട്ടു മുൻവശത്തെത്തിയപ്പോൾ പോലീസുകാർ ആണെന്ന് മനസ്സിലായി. അവർ ബോബിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബോബി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ഫലമുണ്ടായില്ല. അവർ ബോബിയെ ജീപ്പിൽ കയറ്റി. ജീപ്പിൽ നിന്നും ഇറങ്ങിയോടാൻ നോക്കിയ ബോബിയെ ഇൻസ്‌പെക്ടർ ബൂട്ടിട്ട കാലുകൊണ്ട് ആഞ്ഞു ചവിട്ടി. ബോബി വണ്ടിക്കകത്ത് വീണു. എന്നീട്ടും രണ്ടുമ്മൂന്നു പോലീസുകാർ ചേർന്ന് ബോബിയെ വാഹനത്തിലിട്ടു മർദിച്ചുകൊണ്ടിരുന്നു. ശാന്തിക്ക് അത് കണ്ട് സഹിക്കാൻ കഴിഞ്ഞില്ല "ബോബി…"എന്ന് നീട്ടി വിളിച്ചുകൊണ്ട് അവൾ പോലീസ് വാഹനത്തിനരികിലേക്ക് ഓടിയെത്തി. അവളെ ഇൻസ്‌പെക്ടർ തടഞ്ഞു. "ദേ… അവറാച്ഛന്റെ വീട്ടീന്ന് ഒരുലക്ഷം രൂപയും പത്തുപവന്റെ സ്വർണമാലേം ഇവൻ കട്ടതാ തൊണ്ടി ഇപ്പൊ വീട്ടിൽനിന്നും കിട്ടി.. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയിൽ വന്ന് പറഞ്ഞാമതി."ഇല്ല സാറെ ബോബി അങ്ങനൊന്നും ചെയ്യില്ല " ശാന്തി അപേക്ഷിച്ചുനോക്കി. അതൊന്നും ചെവികൊള്ളാതെ അവർ
💬 Comments
View all comments