Chapter Title : വേനൽ മഴ പോലെ [Smitha]
കടന്ന് ഒരു ഇരുനൂറു മീറ്റര്‍ പോയിക്കാണണം. അപ്പോഴാണ് റോഡില്‍ നിന്ന് മാറി അല്‍പ്പം ദൂരെ നാലഞ്ച് ചെറുപ്പക്കാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടത്.
ഞെട്ടിപ്പോയി.
ലിജോയും കൂട്ടുകാരും!
ഡെയ്സിയേയും എന്നെയും പറ്റി ഈ പന്നന്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു!
അവള്‍ പറഞ്ഞത് പോലെ കാമുകനായ എന്നെ കാണാന്‍ വന്നിരിക്കയാണ്!
പൊട്ടിപ്പെണ്ണ്‍!
എങ്ങനെ ചോര്‍ന്നു ആ രഹസ്യം അവളില്‍ നിന്നും?
കോളേജില്‍ ഒരാള്‍ക്ക് പോലും അറിയാത്ത രഹസ്യമാണ്!
ഇപ്പോള്‍ എന്നെ കണ്ടാല്‍ പീസ് പീസാക്കും!
സൈക്കിള്‍ ഒരു ചുവട് മുമ്പോട്ട് എടുത്താല്‍ അവരെന്നെ കാണും.
ഞാന്‍ പതിയെ ശബ്ദം കേള്‍പ്പിക്കാതെ സൈക്കിള്‍ പിമ്പോട്ടു എടുത്തു.
മമ്മി അറിഞ്ഞാല്‍ നാണക്കേട് ആണ്!പ്രേമത്തില്‍ വീഴില്ല എന്ന് വീരവാദം മുഴക്കിയിട്ട് ഇപ്പോള്‍ ഇതറിഞ്ഞാല്‍?
കാമുകിയുടെ ആങ്ങളയേയും കൂട്ടുകാരേയും പേടിച്ച് ഓടിപ്പോയി എന്നറിഞ്ഞാല്‍ അതിനെക്കാള്‍ നാണക്കേട്!
എന്തായാലും വീടിലേക്ക് തിരിച്ചുപോവുക!
മമ്മി അറിയാതെ, അടുക്കളയുടെ പിമ്പിലെ സ്റ്റോര്‍ റൂമില്‍ കയറിയിരിക്കാം അല്‍പ്പ സമയം.
ഇവമ്മാര്‍ പോയിട്ട് ഫെലിക്സിന്റെ വീട്ടിലേക്ക് പോകാം.
ഞാന്‍ സൈക്കിള്‍ പിമ്പോട്ടു ഓടിച്ചു. വീടെത്തി. ഗേറ്റ് ശബ്ദം കേള്‍പ്പിക്കാതെ തുറന്ന് അകത്ത് കയറി. സ്റ്റോര്‍ റൂമിന്‍റെ അടുത്തേക്ക് പതുക്കെ സൈക്കിള്‍ കൊണ്ടുപോയി.
അകത്ത് കയറി. അല്ലെങ്കില്‍ മമ്മി കണ്ടാല്‍ അതുമിതുമൊക്കെ ചോദിക്കും. ഞാന്‍ ബബ്ബബ വെച്ച് കുളമാക്കും.
സ്റ്റോര്‍ റൂമിന്‍റെ കതക് തുറന്ന് പതുക്കെ അകത്ത് കയറി.
പിന്നെ കതക് ചേര്‍ത്ത് അടച്ചു.
കേടായ ഒരു പഴയ വാഷിംഗ് മെഷീന്‍ അവിടെയുണ്ടായിരുന്നു പലതിന്റെയും കൂട്ടത്തില്‍.
അതിന്‍റെ പുറത്ത് ഒരു മൊബൈല്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
എഹ്! ഇത് മാത്തന്‍ ചേട്ടന്‍റെ മൊബൈല്‍ ആണല്ലോ!
ഇത്
💬 Comments
View all comments