0%

Chapter Title : വേനൽ മഴ പോലെ [Smitha]

Author : സ്മിത Read All Parts 5.2K

“പിന്നെ എങ്ങനെ ഇപ്പം അറിഞ്ഞു?”

“അവന്‍ ശ്രീയോട് പറയാതിരിക്കാന്‍ ഒരു കാരണം ഉണ്ട്...അത് ആ പെണ്ണ് അവനോട് ആരോടും പറയരുത് എന്ന് പറഞ്ഞിരുന്നു. അവള്‍ടെ ആങ്ങള ഒരു മഹാ വല്ലാത്ത സൈസാ...ഈ കൊച്ചിന്‍റ്റെ ചേച്ചി ഒരാള് ഒരു മുസ്ലീമിന്റെ കൂടെ പ്രേമിച്ച് ഒളിച്ചുപോയി...ആ ഒരു കലിപ്പ് ഇപ്പഴും അവടെ വീട്ടുകാര്‍ക്ക് ഒണ്ട്...അവളേം അവനേം കണ്ടാ കണ്ടിക്കും എന്നും പറഞ്ഞു നടക്കുവാ..അന്നേരം ഈ ബന്ധം പൊറത്ത് അറിഞ്ഞാലോ? പ്രശ്നം അല്ലെ? അതുകൊണ്ടാ ശ്രീക്കുട്ടന്‍ നമ്മളോട് ആരോടും ഇതൊന്നും പറയാണ്ടിരുന്നെ!”

“ആ പടിഞ്ഞാത്തെ വീട്ടിലെ ഒരുത്തന്‍റെ കാര്യവാണോ പറയുന്നേ? എന്താ അവന്‍റെ പേര്? ങ്ങ്ഹാ! ലിജു! അവന്‍റെ കാര്യവാണോ?”

“അതേ..അവന്‍ തന്നെ..ഈ നാട്ടില്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അറിയാം അതൊക്കെ!”

മാത്തന്‍ ചേട്ടന്‍ പറഞ്ഞു.

“ഓക്കേ, പക്ഷെ ഈ മുറിവ്! ഇതെങ്ങനെ?”

മമ്മിയുടെ ചലനം സാവധാനമായി.

“അവമ്മാര് കൊച്ചിനെ അന്വേഷിച്ച് നമ്മടെ വീട് വരെ വന്നാരുന്നു...”

മാത്തന്‍ ചേട്ടന്‍ പറഞ്ഞു. ഞാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

“അയ്യോ എന്നിട്ട്?”

“എന്നിട്ടെന്നാ? എന്നെ കണ്ടു...എവിടെയാടാ ശ്രീഹരി എന്ന് ചോദിച്ചു. എന്നാ കാര്യം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അപ്പം അവമ്മാരാ ഈ കാര്യം പറഞ്ഞെ...അവര്‍ക്ക് നമ്മടെ കൊച്ചിനെ വേണം...കിട്ടിയാ അത് ചെയ്യും ഇത് ചെയ്യും മാടയാ കോടയാ എന്നൊക്കെ ഒന്നും രണ്ടും പറഞ്ഞപ്പം ഞാന്‍ കഴിയുന്നേം സമാധാനവായിട്ട് കാര്യം പറഞ്ഞ് അവമ്മാരെ നേരെ ആക്കാന്‍ നോക്കി. പിള്ളേര്‍ അല്ലെ ചേട്ടാ, അതിപ്പം സീരിയസ്സാണോ ചുമ്മാ താഷയാണോ എന്നൊക്കെ നമ്മക്ക് എങ്ങനെ അറിയാം പോട്ടെന്നെ, ഞാന്‍ കൊച്ചിനെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു ശരിയാക്കിക്കൊള്ളാം എന്നൊക്കെ അവധാ

💬 Comments

View all comments