0%

Chapter Title : വേനൽ മഴ പോലെ [Smitha]

Author : സ്മിത Read All Parts 2322

കാര്യം മനസ്സിലാക്കിയപ്പോള്‍ ഒന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ഒരു ചാട്ടം..!”

ഡെയ്സിയുടെ മിഴികള്‍ കൂടുതല്‍ വിടര്‍ന്നു.

“ഈശോയെ! എന്നട്ട്?”

“എന്നിട്ടെന്നാ..”

ഞാന്‍ പുഞ്ചിരിച്ചു.

“നീന്താന്‍ അറിയില്ലാത്ത മാത്തന്‍ ചേട്ടന്‍ മമ്മിയെ പുഷ്പ്പം പോലെ തോളില്‍ എടുത്ത് ചുമന്നു കരേലേക്ക് വന്നു...”

“ഈശോയെ!!”

ഡെയ്സിയുടെ കൈകള്‍ അവളറിയാതെ കൂപ്പി വരുന്നത് ഞാന്‍ കണ്ടു.

“എനിക്ക് കാണണം ആ അങ്കിളിനെ...”

മിഴികള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.

************************************************

സമയം ഏതാണ്ട് എട്ടുമണിയോടടുത്തപ്പോള്‍ മമ്മിയുടെ ഫോണ്‍ വന്നു.

“ഹലോ മോം...”

“ഹായ് മോനെ...”

“രണ്ടാമത്തെ സ്ഥലത്ത് ....അവിടെ എത്തിയോ?”

“ഇല്ലടാ, ഇനീം ഉണ്ട് അരമണിക്കൂര്‍...”

“ആണോ? മടുത്തോ?”

“കൊറച്ച്...എല്ലാരും പാട്ടും മേളോം ഒക്കെ ആയത് കൊണ്ട് അങ്ങനെ മടുപ്പ് ഉണ്ടായില്ല...”

“മമ്മീടെ ഫര്‍ഹാന്‍ സാറിന്‍റെ പാട്ട് ഉണ്ടാരുന്നോ?”

അത് ചോദിച്ച് ഞാനൊന്നു ചിരിച്ചു.

“മമ്മീടെ ഫര്‍ഹാന്‍ സാറോ? നല്ല അടി തരും ഞാന്‍ ങ്ങ്ഹ...”

മമ്മിയും ചിരിച്ചു.

“ഫോണിക്കൂടെയുള്ള അടിയല്ലേ! അതങ്ങ് ഞാന്‍ സഹിച്ചു...പിന്നെ വിശക്കുന്നുണ്ടോ മമ്മീ?”

“ഇല്ലടാ...ലാസ്റ്റ് സ്നാക്ക് ഒക്കെ കഴിച്ചു, പിന്നെ പലരും കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്നതൊക്കെയില്ലേ? അത്കൊണ്ട് വിശപ്പ്‌ അങ്ങനെ ഒന്നും ഇല്ല...”

“ഹ്മം...?”

“നീ കഴിച്ചോ? എന്ത്യേ മാത്തപ്പന്‍?”

“മാത്തന്‍ ചേട്ടന്‍ ടി വി കാണുവാ...”

ഞാന്‍ പറഞ്ഞു.

അപ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ എന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ആരാ മമ്മിയാ?”

മാത്തപ്പന്‍ ചേട്ടന്‍ ചോദിച്ചു.

ഞാന്‍ “അതേ” എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.

“ഞാനും മാത്തപ്പന്‍ ചേട്ടനും ചപ്പാത്തി ഒണ്ടാക്കി. മട്ടന്‍ ചൂടാക്കി..കഴിച്ചിട്ട് ദാ ഇപ്പം ഹാളിലേക്ക് വന്നതേയുള്ളൂ...”

“പപ്പാ വിളിച്ചോടാ”

“ആം..കൊറച്ച് നേരം..ഇന്നൊരു എമര്‍ജന്‍സി ഓപ്പറേഷന്‍ ഉണ്ട് എന്ന് പറഞ്ഞു..എന്നാലും ഹാഫ് ആനവര്‍ മിണ്ടി..മമ്മിയെ വിളിച്ചില്ലേ?”

“ആ വിളിച്ചു, എന്നോടും അത് തന്നെ പറഞ്ഞു...

“മാത്തപ്പനോട് ഔട്ട്‌ ഹൌസില്‍ കെടക്കണ്ട..നിന്‍റെ റൂമിലോ അല്ലേല്‍ ഗസ്റ്റ് റൂമിലോ കെടക്കണം എന്ന് പറയണം കേട്ടോ...”

“ഞാന്‍ പറഞ്ഞിട്ടുണ്ട് മോം...ഡോണ്ട് വറി..അടിച്ച് പൊളിക്ക്...”

“വെക്കല്ലേ വെക്കല്ലേ...”

മമ്മി പെട്ടെന്ന് പറഞ്ഞു.

“എന്നാ?”

“അതേ, ഞാനില്ല എന്നും വെച്ച് മൊബൈലില്‍ ഗെയിം കളിച്ച് ഒത്തിരി ഒറക്കം ഒന്നും കളഞ്ഞെക്കരുത്...ടി വിയും അധികം

💬 Comments

View all comments