Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]
ബ്ലിസ് റിസോര്‍ട്ട് തപ്പി യാത്രയായി, നാലര മണിയോടെ അവിടെ എത്തുകയും ചെയ്തു. ആകെ ഇരുപതോളം കോട്ടേജുകള്‍ ഉള്ളൊരു നല്ല റിസോര്‍ട്ട്ആയിരുന്നു അത്. ഞങ്ങളുടെ കോട്ടേജ് അടിപൊളിയായിരുന്നു.
എയര്‍പോര്‍ട്ടിലും വിമാനത്തിലും ഞാന്‍ ശ്രദ്ധിച്ചത് വേണിയും ക്രിസ്റ്റിയുമായുള്ള അകല്‍ച്ചയാണ്. എന്നിരുന്നാലും അവന്‍ അവള്‍ക്ക് സീറ്റ് നോക്കി കൊടുക്കുന്നതിലും ലഗ്ഗേജ് എടുക്കുന്നതിലും ഒക്കെ കരുതല്‍ കാണിച്ചു. ഗോവയില്‍ എത്തിയപ്പോള്‍ എന്റെ ബാക്ക് പാക് ഞാന്‍ സ്കൂട്ടറിന്റെ പ്ലാട്ഫോര്‍മില്‍ വച്ചപ്പോള്‍ വേണിയുടേത് ക്രിസ്റ്റി ചുമലില്‍ ഏറ്റിയിട്ട് അവന്റെത് കാലിനടുത്ത് വച്ചു.
റിസോര്‍ട്ടില്‍ ചെക്കിന്‍ ചെയ്ത് ഒന്ന്‍ ഫ്രെഷ്ന്‍ അപ് ചെയ്ത് ശേഷം ഞങ്ങള്‍ ബീച്ചിലേക്ക് വിട്ടു. ക്രിസ്റ്റി പറഞ്ഞ പോലെതന്നെ തിരക്ക് കുറവായ എന്നാല്‍ ഗോവയിലെ മറ്റ് ബീച്കളെക്കാള്‍ കൂടുതല്‍ പോഷ് ആയ സ്ഥലമായിരുന്നു അരാമ്പോള്‍. ആദ്യം കണ്ട ഷാക്കില്‍ തന്നെ കയറി ഓരോ കാന്‍ ബിയറും കുടിച്ചിരിക്കുമ്പോള്‍ ക്രിസ്റ്റി ആ എരിയയെപ്പറ്റി അവനുള്ള അറിവ് പുറത്തെടുത്തു.
’70കളില്‍ ഒക്കെ ഉണ്ടായിരുന്ന ഹിപ്പി കള്‍ച്ചറിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന മുന്തിയ കേന്ദ്രം ആയിരുന്നത്രെ ഈ ബീച്ച്. അവിടെ ഇപ്പോഴും ഒരു പഴയ ഹിപ്പി മാര്‍ക്കെറ്റും, മ്യുസിക് കോര്‍ണറും മറ്റും ആക്റ്റീവ് ആയി നിലനില്‍ക്കുന്നുണ്ട്. കഞ്ചാവ് ഇപ്പോഴും സുലഭം. ഇതിന്റെ മറ്റേ അറ്റത്ത് ഒരു ‘ക്ലോത്ത്സ് ഓപ്ഷണല്‍’ അതായത് ആവശ്യക്കാര്‍ മാത്രം വസ്ത്രം ധരിച്ചാല്‍ മതി എന്ന അലിഖിത നിയമമുള്ള ഒരു ബീച്ച് സെക്ഷന്‍ കൂടി ഉണ്ടത്രേ. അധികാരികള്‍ വിദേശ ടൂറിസത്തിനായി കണ്ണടക്കുന്ന ഒരു ഭാഗം. മറ്റൊരു വിശേഷം ബീച്ചില്‍ നിന്ന്‍ റോഡ് മുറിച്ചുകടന്ന് കാല്‍ കിലോമീറ്റര്‍ പോയാല്‍ കാണുന്ന വലിയ തടാകമാണ്. ശുദ്ധജലം ഉള്ള
💬 Comments
View all comments