Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
ഒറ്റക് വന്നോള്ളു........അന്നൊന്നും മിണ്ടാനും പറ്റിയില്ല..........
അവൻ കാമുകൻ ആണോ ഇല്ലയൊന്ന് അറിയില്ല........ അവർ രണ്ടു വണ്ടിക്ക് ആണ് വരുന്നത്...... ഏതായാലും ചേട്ടനോ അനിയനോ അല്ല.......
ജൂൺ 2 ശനിയാഴ്ച....... കാലാവർഷം തുടങ്ങാൻ ഉള്ള ഒരുക്കത്തിലാണ്.......
അന്ന് രാവിലെ പോയി......... ഓടാൻ....... അവൾ ഒറ്റക്കായിരുന്നു....... അവൻ ഇല്ല....
പക്ഷെ ഞാൻ മിണ്ടാൻ ഒന്നും പോയില്ലേ ചുമ്മാ അവളെ കാണാൻ മാത്രേ പോകാറുള്ളൂ...... ബാക്കിയുള്ള ആഗ്രഹം ഒക്കെ ഞാൻ മറന്നു......... അവളെ കാണുന്നത് എനിക്ക് ഒരു സന്തോഷം ആയിരുന്നു....... അറിയാതെ തന്നെ ചെറിയ ഒരു പുഞ്ചിരി വിരിയും എന്റെ ചുണ്ടിൽ....... അവളെ കാണുമ്പോൾ..........
ഓരോ ആഴ്ചയും കടന്നു പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു......
സാധാരണ 5.30 ക്ക് വരുന്ന അവൾ പോകുന്നത് 6അര 7 മണി ആകുമ്പോൾ ആണ്........
..
പക്ഷെ അന്ന് വന്ന് 30 മിനുട്ട് കഴിഞ്ഞപ്പോൾ പോയി........ ഓ മറ്റവൻ ഇല്ലാത്തത് കൊണ്ടായിരിക്കും പോയത്........ഞാനും പോയി.......
അടുത്ത ആഴ്ച്ച കാലാവർഷം ശക്തി പ്രാപിച്ചു തുടങ്ങി..... വെളുപ്പിനെ എഴുന്നേറ്റപ്പോൾ നല്ല മഴ ഉണ്ട്.......
ഇന്ന് പോണോ...... മഴ അല്ലെ അവൾ വരാൻ ചാൻസ് ഇല്ല.............. എന്നാ പോയി ഉറങ്ങാം,,,,,,,,,,,,, പോയി കിടന്ന് ഉറക്കം മാത്രം വന്നില്ല............... സമയം 5.30 ആയി...... മഴ കുറഞ്ഞു...... പൊടി മഴ ഉള്ളു....... വാ എന്നാ പോകാം........ അന്ന് അവൾ വരുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല .......
ഞാൻ ചെന്ന് പാലത്തിന്റെ അടുത്തെത്തിയതും മഴ കൂടി........ അവിടെ നിന്നും ഓടി റോഡ് സൈഡ് ഇൽ ഉള്ള കട തിണ്ണയിൽ കേറി നിന്നു......
5.45 ആയി........ അവൾ വരില്ല
💬 Comments
View all comments