0%

Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Author : Kambikathakal Read All Parts 2.3K

കൂട്ടത്തിൽ മാമനും മാമിയും മക്കളും..... അമ്മുവും പാറുവും ഇതിനോടകം തന്നെ അവളും ആയി കൂട്ട് ആയി...........

ചെറിയ ചെറിയ തമാശകളും വർത്തമാനവുമായി...... അത് കഴിഞ്ഞു............

പെണ്ണുങ്ങൾ അടുക്കളയിലും...... ഞാനും മാമനും കടവിലും പോയിരുന്നു.......

മാമൻ : എന്നേ ഇന്നലെ കൊന്നട എല്ലാരും കൂടെ......

ആരൊക്കെ.........

നിന്റെ ബാക്കി മാമന്മാർ എല്ലാം കൂടെ.....

വേണം തനിക് അത്‌ വേണം......

പെണ്ണ് കെട്ടിയത് നീ...... തെറി കേട്ടത് ഞാൻ.......എന്റെ കഷ്ടകാലത്തിനണ് ഞാൻ ഇന്നലെ നിന്നെ വിളിച്ചോണ്ട് പോയത്......

സങ്കടം കലർന്ന വർത്തമാനം കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്...

മാമൻ : നീ തൊലിക്കല്ലേ......... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ.. ഞാൻ സമാധാനം പറയണൊന്നാ കല്പന............ എടാ കുഴപ്പൊന്നും ഇല്ലല്ലല്ലേ........

ഏയ്യ് ഇല്ല താൻ പേടിക്കണ്ട..........

മറ്റന്നാൾ അല്ലെ നിങ്ങൾ പോകുന്നത്.......

പോകുന്നതാ എങ്ങോട്ട്.....

ആ ബെസ്റ്റ്.... എടാ പെണ്ണിന്റെ വീട്ടിലെക്ക്........രണ്ടാം വിരുന്നിനു.......

ഓ അങ്ങനെ ഒരു കുരിശു കൂടി ഉണ്ടല്ലേ........

ആ പിന്നെ ഇനി എന്തൊക്കെ വരാൻ കിടക്കുന്നു..........

ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ വീട്ടിലെക്ക് പോയി..........

ഞാൻ മുറിയിലേക്ക് ചെന്നു........ അവൾ അവിടെ ഇല്ല....... അഞ്ജുന്റെ കൂടെ കാണും.........

പുറത്തിറങ്ങി..... സമയോം പോണില്ലല്ലോ......... കുറെ നാൾ ആയി ബൈക്ക് എടുത്തിട്ട്..... ഒന്ന് പുറത്ത് പോയി വരാം....... താക്കോൽ എടുത്ത് വണ്ടി എടുത്തിറങ്ങി.........3 കിലോമീറ്റർ ചെന്നതും.... വണ്ടി ഓഫ്‌ ആയി...........

ദൈവമേ ഇതെന്ത് പറ്റി....... പഠിച്ച പണി 18 ഉം നോക്കിട്ടും രക്ഷയില്ല.......1 കിലോമീറ്റർ മാറി ഒരു വർക്ക്‌ ഷോപ്പ് ഉണ്ട്...... ഇനി അവിടെ വരെ തള്ളാം

💬 Comments

View all comments