Chapter Title : വെറിക്കൂത്ത് [M.D.V]
പറഞ്ഞത്?!” “അവളെ….അവളെ, രക്ഷിക്കാൻ!!!” “ഹഹ ഞാൻ വിശ്വസിച്ചു; നീ കള്ളം പറയാനിയിനും പഠിച്ചിട്ടില്ല സുരേഷേ ……ഇത്ര നേരമായിട്ടും നിന്റെ രതി എവിടെയാണെന്ന് നീയെന്നോട് ചോദിച്ചിട്ടില്ല! അതിന്റെയർത്ഥം അവളെവിടെയെന്നു നിനക്കറിയാം! അല്ലെ?” “അത്, അത് ……ചേട്ടാ, എന്നെ ഒന്നും ചെയ്യല്ലേ.” “നീ ഉരുളാതെ കാര്യം പറ!” “രതി!” “പറഞ്ഞില്ലെങ്കിൽ സുനിയുടെ കൂടെ നിന്നെയും ഞാനെടുത്തെറിയും” “ചേട്ടാ ….എനിക്ക് ജീവിക്കണം!” “നീയല്ലേ സുനിയെ വീട്ടിലേക്ക് കൊണ്ട് വന്നത്!” “അതെ, പക്ഷെ ….അവൻ” “പറയെടാ ….വിക്കാതെ!” “സുനി രതിയെ ബസിൽവെച്ചു പിടിച്ചതും അവനെ അവൾ തല്ലിയതും അവനു കലിപ്പ് കൂടി, അവളെ ജീപ്പ് കൊണ്ടൊന്നിടിക്കാൻ ശ്രമിച്ചു. അവളും അവനും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാൻ വേണ്ടിയായിരുന്നു….അന്ന് രാത്രി ഞാൻ കൂട്ടിയത്, പക്ഷെ അവൾ അവനെ കൊന്നു കാണണം! എനിക്കവളെ നഷ്ടപ്പെടാൻ വയ്യ, ഞാനേറ്റെടുക്കാൻ തയാറാണ്, അത്രയ്ക്കെനിക്ഷ്ടമാണ്…..” സുരേഷ് അത് പറഞ്ഞതും അവന്റെ കഴുത്തിലെ പിടി ഞാനൊന്നയച്ചു. “അപ്പൊ നീ മയങ്ങിയതോ!” “അത് രതി എന്തോ ഞങ്ങൾ രണ്ടു പേർക്കും കുടിക്കാൻ തന്നു! ഞാനൊരു സിപ് എടുത്തുള്ളൂ, പക്ഷെ അവനതു മൊത്തം ഒറ്റ വലിക്ക് കുടിച്ചു!” “അവനതു കൊണ്ടാണോ ചത്തത്?” “ആയിരിക്കും പിന്നെ ബെഡ്ലാമ്പ് കൊണ്ട് അവന്റെ തലയിലും അവളടിച്ചപോലെ തോന്നി!” “നീ ഞാൻ നിന്റെ വീട്ടിൽ വന്നത് കണ്ടോ?” “ഇല്ല!” “സത്യമായിട്ടും ഇല്ല!” “കുടിച്ചതുമെനിക്കെന്തോ മയക്കം പോലെ തോന്നി, ഞാൻ സോഫയിൽ ഒന്നിരിക്കാൻ വേണ്ടി നടന്നതാണ്, കാലുറക്കാതെ വീണു പോയി. പക്ഷെ കണ്ണ് തുറക്കുമ്പോ, രതിയെ കുഞ്ഞച്ചൻ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്നത് മാത്രം ഞാൻ കണ്ടു. ചേട്ടനെ എനിക്ക് വിശ്വാസമായതുകൊണ്ട്
💬 Comments
View all comments