Chapter Title : വേശ്യായനം 10 [വാല്മീകൻ]
വെള്ളം കുടിച്ച ശേഷം സലീന പതുക്കെ മയക്കത്തിലേക്ക് വീണു.
കണ്ണ് തുറന്നപ്പോൾ രാത്രി ആയിരുന്നു. സലീന ഇരുന്ന കമ്പാർട്മെന്റിൽ ഉള്ള മിക്കവാറും ഉറക്കം പിടിച്ചിരുന്നു. അവൾക്ക് നന്നായി വിശന്നു. നല്ല തലവേദയും ഉണ്ടായിരുന്നു. വേലായുധനെ കാണാഞ്ഞ് അവൾ പരിഭ്രമിച്ച തുടങ്ങി. അവൾ വേലായുധനെ അന്വേഷിക്കാൻ തീരുമാനിച്ചു.
"എങ്ങോട്ടാ.." സലീന എഴുനേൽക്കാൻ തുടങ്ങുമ്പോൾ അവളുടെ മുന്നിലിരുന്ന സ്ത്രീ ഘനഗംഭീര സ്വരത്തിൽ ചോദിച്ചു.
"എൻ്റെ കൂടെയുള്ള ആളെ നോക്കാൻ" ആ സ്ത്രീയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും സലീന അത് പുറത്ത് കാണിച്ചില്ല.
"നീ വേലായുധനെ ആണ് നോക്കുന്നതെങ്കിൽ അയാൾ പോയി" ആ സ്ത്രീ പറഞ്ഞു.
സലീന അത് കേട്ട് സീറ്റിൽ ഇരുന്നുപോയി. അവൾക്ക് ഒന്നും മനസ്സിലായില്ല.
"അയാൾക്ക് പറഞ്ഞ പണം മുഴുവൻ കൊടുത്തിട്ടുണ്ട്. ഇനി നിനക്ക് ഞാൻ പറയുന്നത് കേട്ട് അടങ്ങി ഇരിക്കുന്നതാണ് നല്ലത്." ആ സ്ത്രീ തുടർന്നു.
"പണമോ? എന്ത് പണം." തല വേദന കാരണം സലീനക്ക് അധികം ചിന്തിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൾ അകെ പേടിച്ച് വിറക്കാൻ തുടങ്ങി "
"നിന്നെ വാങ്ങിയ പണം. കുറ്റം പറയരുതല്ലോ. നിന്നെ പോലെ ഒരുത്തിക്ക് നല്ല മാർക്കറ്റാ. അതും അവൻ ഇത് വരെ ഉപ്പു നോക്കാത്ത ഇനം. സീൽ പൊട്ടാത്ത നിന്നെ വച്ച് ഞാൻ കുറെ കാശുണ്ടാക്കും. നിൻ്റെ ഫോട്ടോ ഒക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. കൂടുതൽ ലേലം വിളിക്കുന്നവൻ നിൻ്റെ സീൽ പൊട്ടിക്കും."
സലീനക്ക് ദേഹമാസകലം വിറയൽ തുടങ്ങി. വേലായുധൻ അവളെ ചതിക്കുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുന്നില്ല. അവൾക്ക് ഒന്നും ചിന്തിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
"കൂടുതലൊന്നും ചിന്തിക്കേണ്ട. ഇവിടുന്ന് രക്ഷപ്പെടാമെന്നും കരുതേണ്ട. ഈ ട്രെയിനിൽ
💬 Comments
View all comments