0%

Chapter Title : വേശ്യായനം 13 [വാല്മീകൻ]

Author : Kambikathakal Read All Parts 519

"ഇനി എൻ്റെ  സമയം...."

----------------------------------------------------------------------------------------------------------------------------------

അതെ സമയം ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോയുടെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒരു ഓഫീസർ ഒരാളെ ഐസ് ബ്ലോക്കിൽ കിടത്തി കാൽപ്പാദത്തിൽ അടിച്ച് പതം വരുത്തുന്നുണ്ടായിരുന്നു.

"ഞാൻ അവസാനമായി ചോദിക്കുകയാണ്.. പാകിസ്ഥാനിൽ നിന്നും കൊക്കയ്‌നും സ്വർണവും എവിടെയാണ് എത്തുന്നത്. ആരാണ് ഇവിടെ അവരുടെ ഏജന്റ്. അവർ വേറെ എന്തൊക്കെ ഇവിടെ കടത്തുന്നുണ്ട്? നിന്നെ ആറു മാസമായി ഇവിടെയിട്ടിട്ട്. ഇനിയും സത്യം പറഞ്ഞില്ലേൽ എൻകൗണ്ടർ നടത്തി തീർക്കും. എൻ്റെ ക്ഷമ നശിച്ചിരിക്കുന്നു."

"എനിക്കറിയില്ല സാർ, ഒരു അഹമ്മദ് ആയിരുന്നു അവരുടെ ഇവിടുത്തെ കോൺടാക്ട്. അയാളെ ആരോ തട്ടി. പിന്നെ ഇപ്പോൾ ഒരു ഹീരാലാൽ ആണെന്നാണ് കേട്ടത്."

"നീ പറഞ്ഞ ഹീരാലാൽ വടിയായിട്ട് കാലം കഴിഞ്ഞു. ഇപ്പോൾ എന്താണ് സീൻ എന്നാണു അറിയേണ്ടത്."

"അറിയില്ല സർ...."

അപ്പോളേക്കും വേറെ ഒരു ഓഫീസർ കയറി വന്നു.

"സാറിനെ ബോസ് തിരക്കുന്നു"

"ശരി.. ഇപ്പോൾ വരാം "

ഇന്റലിജൻസ് ബ്യുറോയുടെ ഹെഡ് ഓഫീസിൽ ആ ഓഫീസർ ഹെഡ് ഓഫീസറുടെ റൂമിലേക്ക് കയറിച്ചെന്നു.

"ഇരിക്കൂ നിരഞ്ജൻ സിങ്. എന്തായി അന്വേഷണം?"

"സാർ, അഹമ്മദ് ആയിരുന്നു ISIയുടെ പ്രധാന കോൺടാക്ട്. അയാളെ ആരോ തട്ടി. പിന്നീട് ഒരു ഹീരാലാൽ ആയിരുന്നു. ഇപ്പോലത്തെ സ്ഥിതിയെക്കുറിച്ച് വലിയ വിവരമില്ല. നമുക്ക് അന്വേഷണം ബാംഗ്ലൂർ മംഗലാപുരം സൈഡിലേക്ക് മാറ്റേണ്ടി വരും."

"ശരി... നിരഞ്ജൻ ഒരു ടീം തയ്യാറാക്കൂ" ബാംഗ്ലൂർ കേന്ദ്രമാക്കി അന്വേഷണം തുടങ്ങാം.  ലോക്കൽ പോലീസിനെ ഒന്നും ഇപ്പോൾ അറിയിക്കേണ്ട"

"ശരി സാർ...."

കുറച്ച് ദിവസത്തിനകം നിരഞ്ജൻ്റെ നേതൃത്തത്തിൽ ഒരു സംഘം IB ഓഫീസർമാർ ബാംഗ്ലൂരിലേക്ക്

💬 Comments

View all comments