Chapter Title : വേശ്യായനം 4 [വാല്മീകൻ]
തുറമുഖത്തു ഇറക്കാനും പോലീസിനെയും കസ്റ്റംസിനെയും വെട്ടിച്ചു കേരളത്തിലും തമിഴ്‌നാട്ടിലും എത്തിക്കുന്ന ജോലി അഹമ്മദിൻ്റെ ആയി.
കരിം ഭായ് ഒരു തരത്തിൽ മംഗലാപുരത്തെ സുൽത്താനായിരുന്നു. തൻ്റെ എതിർസംഘങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി മംഗലാപുരം മുഴുവൻ അയാൾ പിടിച്ചെടുത്തു. പക്ഷെ ഈ യുദ്ധത്തിൽ കരിം ഭായിക്കും നഷ്ടങ്ങൾ ഒരുപാടുണ്ടായി. അയാളുടെ മകനും മരുമകനും കൊല്ലപ്പെട്ടു. അയാളുടെ ബീവിയും അധികം താമസിയാതെ മരണപ്പെട്ടു. വിധവയായ മകളും കരിം ഭായും മാത്രം ബാക്കിയായി. മകൾ സുഹ്‌റക്ക് ഏകദേശം ഇരുപത്തഞ്ചു വയസ്സ് പ്രായമായിരുന്നു. അവർക്കു കുട്ടികളുണ്ടായിരുന്നില്ല. നിക്കാഹ് കഴിഞ്ഞു കുറച്ചു മാസത്തിനുള്ളിൽ തന്നെ അവളുടെ കെട്ടിയോൻ കൊല്ലപ്പെട്ടിരുന്നു.
അഹമ്മദിൻ്റെ കഥകൾ അറിഞ്ഞ ശേഷം കരിം ഭായിക്ക് അവനോട് വളരെ സഹതാപവും വാത്സല്യവും ആയിരുന്നു. അത് മുതലാക്കിയ അഹമ്മദ് കരിം ഭായുടെ സാമ്രാജ്യത്തിൻ്റെ പടികൾ ചുവട്ടിക്കയറി. ആ യാത്രയിൽ അഹമ്മദ് ഒരുപാട് അക്രമങ്ങളും നടത്തിയിരുന്നു. ശത്രുക്കളോട് കണ്ണിൽ ചോരയില്ലാതെയാണയാൾ പെരുമാറിയിരുന്നത്. പോലീസിന് പോലും അഹമ്മദിനെ പേടിയായിരുന്നു. അയാളെ എതിർത്ത പൊലീസുകാരെ കുടുംബത്തോടെ അയാൾ ഇല്ലാതാക്കി.
മംഗലാപുരത്തെത്തി അഞ്ചു വർഷങ്ങൾ കൊണ്ട് അഹമ്മദ് കരിം ഭായുമായി വളരെ അടുത്തു. കരിം ഭായുടെ ആഗ്രഹപ്രകാരം അഹമ്മദ് സുഹറയെ നിക്കാഹ് കഴിച്ചു. അവരുടെ നിക്കാഹിനു ശേഷം കരിം ഭായ് തൻ്റെ സാമ്രാജ്യം അഹമ്മദിനെ ഏൽപ്പിച്ചു ഒതുങ്ങി കഴിഞ്ഞു. അങ്ങനെ അഹമ്മദ് ആ നാട്ടുകാർക്ക് അഹമ്മദ് ഭായ് ആയി.
സുഹ്റയോട് ഒരു പ്രത്യേക ഇഷ്ടമൊന്നും അഹമ്മദിന് ഉണ്ടായിരുന്നില്ല. അത് അവൾക്കും നന്നായി അറിയാമായിരുന്നു. കരിം ഭായുടെ സാമ്രാജ്യം തൻ്റെതായ മുതൽ അയാൾ രാമദാസമേനോനോടുള്ള പ്രതികാരത്തിന് തയ്യാറെടുത്തു തുടങ്ങി.
രാമദാസമേനോൻ്റെ കാട്ടിലെ ബിസിനസിനെ കുറിച്ചന്വേഷിച്ച
💬 Comments
View all comments