Chapter Title : വേശ്യായനം 8 [വാല്മീകൻ]
നിർത്തി.
"അപ്പോൾ പോലീസുമായി പ്രശ്നമൊന്നുമില്ലേ?" അവൻ ആശ്ചര്യത്തോടെ ചോദിച്ചു
ഉറക്കെയുള്ള ഒരു ചിരിയായിരുന്നു അതിനു മറുപടി.
“"ഈ ലോകത്തിന് ഒരു ബാലൻസ് ആവശ്യമാണ്. ഞങ്ങൾ ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? റഷ്യൻസ്, ചൈനീസ്, അർമേനിയൻ, കറാച്ചി മാഫിയകൾ ഈ ബിസിനെസ്സ് കണ്ട്രോൾ ചെയ്യും. കൊളംബിയൻ കാർട്ടൽ നേരിട്ട് ഇവിടെ മയക്ക് മരുന്ന് ഇറക്കും. ഇന്റർപോളിനും മറ്റു പോലീസ് ഫോഴ്‌സിനും അവരെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല. അപ്പോൾ അവർക്കാവശ്യം നമ്മൾ ഈ ബിസിനെസ്സിൽ നില നിൽക്കുക എന്നതാണ്" ഇതും പറഞ്ഞ് ആന്റണി സിഗാർ ഒന്നാഞ്ഞു വലിച്ചു.
"എമിലിയുടെ അച്ഛൻ പീറ്റർ ഇറ്റലിയിൽ പോയതാണ്. അവനാണ് എൻ്റെ മൂത്ത മകൻ, അവൻ്റെ അനിയൻ ആണ് അമേരിക്കയിൽ നമ്മളുടെ ബിസിനെസ്സ് നോക്കുന്നത്. പീറ്ററാണ് എനിക്ക് ശേഷം അടുത്ത ഗോഡ് ഫാദർ. അവനു ശേഷം എമിലി" ആന്റണി പറഞ്ഞു നിർത്തി.
"അത് കൊണ്ട് തന്നെ എമിലിയെ കല്യാണം കഴിക്കുന്നതിനു ചില നിബന്ധനയൊക്കെയുണ്ട്".
കൃഷ്ണദാസ് ആകെ സന്ദേഹത്തിലായി. ഈ സംഭാഷണം എങ്ങോട്ടാണ് പോകുന്നതെന്ന് അവൻ അത്ഭുതപ്പെട്ടു.
"എമിലിയെ നിനക്ക് കല്യാണം കഴിക്കണമെങ്കിൽ നീ ഞങ്ങളുടെ കുടുംബത്തിൽ ചേരണം, കുടുംബമെന്ന് പറഞ്ഞാൽ നമ്മുടെ ബിസിനെസ്സിലും. നീ ആലോചിച്ചു തീരുമാനിക്കണം. ഒരിക്കൽ ചേർന്നാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല."
അന്നത്തെ ഡിന്നറിനു ശേഷം കൃഷ്ണദാസ് ആകെ വിഷമത്തിലായി. ഒടുവിൽ എമിലിയോടുള്ള അഗാധമായ സ്നേഹം കാരണം അവൻ സമ്മതിച്ചു. ആന്റണി ഒരിക്കൽ കൂടി അവനെ വിളിപ്പിച്ചു.
"എനിക്ക് നിങ്ങളുടെ വിവാഹം പെട്ടെന്ന് നടത്തണം.എനിക്ക് ഇനി അധിക കാലം ഇല്ല. കാൻസർ എപ്പോൾ വേണമെങ്കിലും എൻ്റെ ജീവനെടുക്കാം. അതിനു മുൻപ്
💬 Comments
View all comments