Chapter Title : വേശ്യായനം 9 [വാല്മീകൻ]
അവരെ സഹായിക്കാൻ എത്തിയിരുന്നു. അവർ വഴി അഹമ്മദിന് എത്തേണ്ട ചരക്കെല്ലാം തടഞ്ഞു. അഹമ്മദിൻ്റെ പ്രധാന കൂട്ടാളികളെ ഓരോന്നായി ഇല്ലാതാക്കി. ഇതെല്ലാം അന്വേഷിക്കാൻ എത്തിയ അബ്ബാസും ഇവരുടെ കയ്യിൽ അകപ്പെട്ടു. അതി ക്രൂര പീഡനത്തിനൊടുവിൽ അബ്ബാസിൽ നിന്നും കല്യാണിയെക്കുറിച്ച് കൃഷ്ണദാസ് അറിഞ്ഞു.
കല്യാണിയുടെ ബംഗ്ളാവിലേക്ക് ഇരച്ചു കയറിയ കൃഷ്ണദാസ് കണ്ടത് സോഫയിൽ കാലു നീട്ടിയിരിക്കുന്ന കല്യാണിയെ ആണ്. നിലത്തു ഇരുന്നു 'അമ്മ കല്യാണിയുടെ കാലു തടവുന്നു. അപരിചിതർ പെട്ടെന്ന് കയറിയത് കണ്ട് കല്യാണി ഞെട്ടി എഴുനേറ്റു. കൃഷ്ണദാസ് തോക്കെടുത്ത് കല്യാണിയുടെ നേരെ ചൂണ്ടി. ചന്ദ്രിക ആകെ സ്ഥബ്ദ്ധയായി.
"മോനേ..." അലറിക്കരഞ്ഞ് അവർ കല്യാണിയുടെ മുന്നിൽ കൈവിടർത്തി നിന്നു.
"ഇവരെ ഒന്നും ചെയ്യരുത്. എൻ്റെയും ആതിരയുടെയും ജീവൻ രക്ഷിച്ചത് ഇവരാണ്. ഇവരില്ലായിരുന്നുവെങ്കിൽ അഹമ്മദ് എന്നേ ഞങ്ങളെ കൊന്നേനെ"
കൃഷ്ണദാസ് തോക്ക് താഴ്ത്തി. ബഹളം കേട്ട് ആതിര ഓടി വന്നു. മരിച്ചു പോയെന്ന് കരുതിയ ഏട്ടനെ കണ്ടപ്പോൾ അവൾ കരഞ്ഞു കൊണ്ടോടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
"എന്തിനാ മോനെ ഇതൊക്കെ? നിൻ്റെ അച്ഛനെ കൊന്നതിനാണെങ്കിൽ നീ ഇവരെയൊക്കെ കൊന്നാൽ അച്ഛൻ തിരിച്ചു വരുമോ? നിൻ്റെ അച്ഛനെ കൊന്നത് അഹമ്മദല്ല. നിൻ്റെ അച്ഛൻ അഹമ്മദിനോട് ചെയ്തതെന്തൊക്കെയാണെന്ന് നിനക്കറിയുമോ? അത്രയും ക്രൂരനായ ആളായിരുന്നു നിൻ്റെ അച്ഛൻ." ചന്ദ്രിക പറഞ്ഞു നിർത്തി.
"ഇതൊക്കെ അച്ഛന് വേണ്ടിയാണെന്നാണോ 'അമ്മ കരുതിയത്?" കൃഷ്ണദാസ് അവൻ്റെ പോക്കറ്റിൽ നിന്നും എമിലിയുടെ ഫോട്ടോ എടുത്ത് അമ്മക്ക് നേരെ നീട്ടി.
ചന്ദ്രിക ഫോട്ടോ വാങ്ങി കൃഷ്ണദാസിനെ ചോദ്യഭാവത്തിൽ നോക്കി.
കൃഷ്ണദാസ് അവൻ്റെ ഇന്ഗ്ലണ്ടിലെ ജീവിത കഥ അമ്മയോട് പറഞ്ഞു. എല്ലാം ഒരു മായാകഥ പോലെ
💬 Comments
View all comments