Chapter Title : വേശ്യായനം 9 [വാല്മീകൻ]
ചന്ദ്രികയും ആതിരയും കേട്ടു.
"കല്യാണി എന്ത് പിഴച്ചു മോനെ? ഇവൾ എന്നേയും ആതിരയെയും സഹായിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇവളെ ദയവു ചെയ്ത് ഒന്നും ചെയ്യരുത്".
കൃഷ്ണദാസ് ചിന്താനിമഗ്നനായി ഇരുന്നു. കുറെ നേരം ആ മുറിയിൽ നിശബ്ദത പരന്നു.
"ശരി.. ഇവളെ ഞാൻ ഒന്നും ചെയ്യില്ല. പക്ഷെ അമ്മയും ആതിരയും എൻ്റെ കൂടെ വരണം." കൃഷാൻദാസ് ആവശ്യപ്പെട്ടു.
"ആതിരയെ നീ കൊണ്ട്പോയ്ക്കോ. അവളെ നീ നന്നായി നോക്കണം. നല്ല ആളെ കൊണ്ട് വിവാഹം കഴിപ്പിക്കണം. അത് നിൻ്റെ ഉത്തരവാദിത്തമാണ്. ഞാൻ എങ്ങോട്ടും ഇല്ല. ഞാനും കല്യാണിയും ഇവിടെത്തന്നെ കഴിയും. ഇത് എൻ്റെ ഉറച്ച തീരുമാനമാണ്. ഇവളെ നിനക്ക് കൊല്ലണമെങ്കിൽ ആദ്യം എന്നെ നീ കൊല്ലണം."
കൃഷ്ണദാസ് ആകെ ചിന്താകുഴപ്പത്തിലായി. അവന് ചന്ദ്രിക പറഞ്ഞത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവൻ ആതിരയെയും കൂട്ടി അവിടുന്ന് ഇറങ്ങി. ആതിരയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി അഹമ്മദിൻ്റെ ബംഗ്ളാവിലെത്തി. അവിടെയുള്ള കാവൽക്കാരെ എല്ലാം വധിച്ച ശേഷം സുഹറയെ ബന്ധനസ്ഥയാക്കി. അവൻ അവിടെ അഹമ്മദിൻ്റെ വരവ് കാത്തു നിന്നു.
അഹമ്മദ് ഉള്ളിൽ കയറിയതും കൃഷ്ണദാസും മാർക്കോസും ഒളിഞ്ഞിരുന്ന് സെക്യൂരിറ്റി ഗാർഡ്സിനെ വെടിവെച്ചിട്ടു. അഹമ്മദ് തോക്കെടുക്കാൻ തുനിഞ്ഞതും കൃഷ്ണദാസ് പിസ്റ്റൾ ചൂണ്ടി പുറത്തേക്ക് വന്നു. കൃഷ്ണദാസിനെ കണ്ടതും അഹമ്മദ് ഞെട്ടിത്തരിച്ചു. മാർക്കോസ് അയാളുടെ പുറകിലൂടെ വന്ന് അഹമ്മദിനെ തലക്കടിച്ചു വീഴ്ത്തി.
ബോധം വന്നപ്പോൾ അഹമ്മദ് ഉൾക്കടലിൽ ഒരു ബോട്ടിൽ ഇരുമ്പു തൂണിൽ കൈകൾ പുറകിലേക്ക് കെട്ടിയിട്ട നിലയിൽ ആയിരുന്നു. അയാളുടെ ശരീരത്തിൽ ഒരു തരി വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. കടലിലെ കാറ്റിൽ തണുത്ത് വിറച്ച അയാൾ പതിയെ
💬 Comments
View all comments