0%

Chapter Title : വേശ്യായനം 9 [വാല്മീകൻ]

Author : Kambikathakal Read All Parts 328

മനസ്സ് വന്നില്ല. ഒരു ദിവസം ആന്റണി അവനെ വിളിപ്പിച്ചു.

ആന്റണിയുടെ ഓഫീസ് റൂമിലേക്ക് ചെന്നപ്പോൾ അയാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആന്റണി ആകെ അവശനായി കാണപ്പെട്ടു. കൃഷ്ണദാസിനെ കണ്ടപ്പോൾ ആന്റണി മേശയിൽ നിന്ന് ഒരു ബോക്സ് എടുത്തു പുറത്തു വച്ചു. കൃഷ്ണദാസിനോട് അത് തുറക്കാൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ അതിനുള്ളിൽ ഉപയോഗിച്ച രണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നു.

"ഇത് രണ്ടും നിൻ്റെയും എമിലിയുടെയും ശരീരത്തിൽ നിന്നും പുറത്തെടുത്തതാണ്. ഈ വെടിയുണ്ടകൾ പുറത്തു എളുപ്പത്തിൽ കിട്ടുകയില്ല.  ഇത്തരം വെടിയുണ്ടകൾ സാധാരണ ഉപയോഗിക്കുക വാടക കൊലയാളികൾ ആണ്. അവർ ഇങ്ങനെ പ്രത്യേകം പറഞ്ഞുണ്ടാക്കിയ വെടിയുണ്ടകൾ ഉപയോഗിക്കുന്നത് അവരുടെ പേരിനും പെരുമക്കും വേണ്ടിയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ വൈദഗ്ധ്യം വിളിച്ചറിയിക്കാൻ വേണ്ടി. വെടി വച്ചതു പുഴയുടെ മറുവശമുള്ള ഒരു കെട്ടിടത്തിൽ നിന്നും. അവിടെ പരിശോധിച്ചപ്പോൾ വേറെ തെളിവൊന്നും കിട്ടിയില്ല. അതിനർത്ഥം ഇത് ചെയ്തത് അതിവിദഗ്ദ്ധനായ കൊലയാളി ആണ് എന്നാണ്. ഇത്ര ദൂരെ നിന്ന് ഇത്ര കൃത്യമായി ഉന്നം വെക്കാൻ പ്രത്യേക കഴിവ് തന്നെ വേണം. കുറച്ചാളുകളേ അങ്ങനെ കഴിവുള്ളവർ കാണൂ." ആന്റണി പറഞ്ഞു നിർത്തി.

"ആരാണെന്ന് അറിയാൻ കഴിഞ്ഞോ?" കൃഷ്ണദാസ് ചോദിച്ചു.

"അതാണ് നിൻ്റെ ജോലി. ഇത് നിൻ്റെ കടമ കൂടി ആണ്. എൻ്റെ പേരക്കുട്ടിയുടെ ജീവനെടുത്തവരെ നീ കണ്ട് പിടിക്കണം. അവരും അതിനു സഹായിച്ചവരും ഇനി ജീവിച്ചിരിക്കാൻ പാടില്ല. അവർ മാത്രമല്ല അവരുടെ കുടുംബം കൂടെ ഇല്ലാതാവണം. അവരെയെല്ലാം അതി ക്രൂരമായി കൊല്ലണം. സിസിലിയാനോ കുടുംബത്തിലൊരാളുടെ നേരെ കണ്ണുയർത്താൻ പോലും ആരും ധൈര്യപ്പെടരുത്. മനസ്സിലായോ?" ആന്റണിയുടെ ശബ്ദം ഉയർന്നു.

എമിലിയുടെ വേർപാടിൽ മനസ്സ് മരവിച്ചു കഴിഞ്ഞിരുന്ന കൃഷ്ണദാസിനുള്ളിൽ ആന്റണിയുടെ വാക്കുകൾ പ്രതികാരാഗ്നി ജ്വലിപ്പിച്ചു.

"എനിക്ക് ഇനി അധികം നാളുകളില്ല. എൻ്റെ കണ്ണടയുന്നതിന് മുൻപ് നീ എമിലിയെ കൊന്നവരും കൊലക്ക് കൂട്ട് നിന്നവരും അവരുടെ കുടുംബമടക്കം ഇല്ലാതായി എന്ന വാർത്തയുമായി ഇവിടെ എത്തണം."

ഇത്രയും പറഞ്ഞ് ആന്റണി തിരിച്ച് കസേരയിൽ ഇരുന്നു.

"മാർക്കോസ്" അയാൾ നീട്ടി വിളിച്ചു.

വാതിൽ തുറന്ന് ഒരാൾ കയറി വന്നു. ഇരു നിറത്തിൽ അജാനുബാഹുവായ അയാൾ ആന്റണിയുടെ മുന്നിൽ

💬 Comments

View all comments