0%

Chapter Title : വേശ്യായനം 9 [വാല്മീകൻ]

Author : Kambikathakal Read All Parts 328

തല കുനിച്ചു നിന്നു. അയാളുടെ ശരീരം നിറയെ പച്ചകുത്തിയിരുന്നു. മുഖത്തു വെട്ടു കൊണ്ട പാടുണ്ടായിരുന്നു.

"ഇവൻ മാർക്കോസ്, നിൻ്റെ കൂടെ നിഴൽ പോലെ ഇവൻ കാണും. നീ പറയുന്നതെന്തും അത് പോലെ ഇവൻ അനുസരിക്കും. ഇനി നിങ്ങൾക്ക് പോകാം." ആന്റണി പറഞ്ഞു നിർത്തി.

കൃഷ്ണദാസ് മാർക്കോസിനോട് കാർ എടുക്കാൻ പറഞ്ഞു. മാർക്കോസിന് പിന്നാലെ ഇറങ്ങാൻ തുടങ്ങിയ കൃഷ്ണദാസിനെ ആന്റണി വിളിപ്പിച്ചു.

"മാർക്കോസ് ഒരു മൃഗമാണ്. അവനെ എപ്പോൾ അഴിച്ചു മേയാൻ വിടണം എപ്പോൾ ചങ്ങലയിൽ ബന്ധിക്കണം എന്ന് നീ ബുദ്ധിപൂർവ്വം തീരുമാനിക്കണം."

കൃഷ്ണദാസ് അവിടെ നിന്നും ഇറങ്ങി. കുറച്ചു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇത്തരം വെടിയുണ്ടകൾ ഉണ്ടാക്കുന്ന ഒരു ആളെപ്പറ്റി അറിഞ്ഞു. അയാളുടെ താവളം ഒരു പഴയ കെട്ടിടത്തിൻ്റെ ബേസ്‌മെന്റ് ആണെന്ന് മനസ്സിലാക്കിയ അവർ ആ  സ്ഥലം മുഴുവൻ നിരീക്ഷണത്തിൽ ആക്കി. അവിടെ വന്നു പോകുന്നവർ, ബോഡി ഗാർഡ്‌സ് അങ്ങനെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു. തിരക്ക് കുറവുള്ള സമയം നോക്കി അവിടം ആക്രമിക്കാൻ പദ്ധതിയിട്ടു.  അതി വൈദഗ്ധ്യത്തോടെ സെക്യൂരിറ്റി ക്യാമറകൾ കേടാക്കി അവർ പുറത്തു കാവൽ നിൽക്കുന്നവരെ വക വരുത്തി ഉള്ളിലേക്ക് ഇരച്ചു കയറി. മാർക്കോസ് ബാക്കി ബോഡി ഗാർസിനോട് ഏറ്റുമുട്ടിയപ്പോൾ കൃഷ്ണദാസ് വെടിയുണ്ട നിർമ്മിക്കുന്നവനു നേരെ കുതിച്ചു. പെട്ടെന്നുള്ള ഞെട്ടലിൽ നിന്നും മോചിതനായി തോക്കെടുക്കാൻ തുനിഞ്ഞ അയാളുടെ കൈക്കും കാൽമുട്ടിനും കൃഷ്ണദാസ് വെടി വച്ചു. വെടി കൊണ്ട് പുളയുന്ന അയാളുടെ അടുത്തെത്തി തോക്ക് തട്ടിമാറ്റിയ ശേഷം കൃഷ്ണദാസ് അയാളുടെ വെടികൊണ്ട മുട്ടിൽ അമർത്തി ചവിട്ടി.

"നിങ്ങൾ ആരാ... എന്താ വേണ്ടത്" അയാൾ വേദന കൊണ്ട് പുളഞ്ഞു.

മറ്റു ബോഡി ഗാർഡ്സിനെ വക വരുത്തി മാർക്കോസും അവിടെയെത്തി. വീണു കിടക്കുന്ന അയാളെ കണ്ട് വലയിൽ കുടുങ്ങിയ ഇരയെ കണ്ട വേട്ടക്കാരനെ vപോലെ മാർക്കോസ് ചിരിച്ചു. അയാളുടെ അടുത്തിരുന്ന് മാർക്കോസ് ജാക്കെറ്റിൽ നിന്നും ഒരു പ്ലയെർ പുറത്തെടുത്ത് അയാളുടെ വായ ബലം പ്രയോഗിച്ച് തുറന്ന് ഒരു അണപ്പല്ല് പറിച്ചെടുത്തു. വായിൽ നിന്നും ചോരയൊലിപ്പിച്ച് കരഞ്ഞു കൊണ്ട് അയാൾ വീണ്ടും അതെ ചോദ്യം ആവർത്തിച്ചു. കൃഷ്ണദാസ് പോക്കെറ്റിൽ നിന്നും ബുള്ളറ്റ് കവറോട് കൂടി

💬 Comments

View all comments