Chapter Title : വേശ്യായനം 9 [വാല്മീകൻ]
കൃഷ്ണദാസ് ചോദിച്ചു.
"എനിക്കറിയില്ല. ഇത് ഞാനല്ല ഉണ്ടാക്കിയത്" അയാൾ നിഷേധിച്ചു.
മാർക്കോസ് ഒരു കത്തിയെടുത്ത് അയാളുടെ കവിളിൽ മുറിവുണ്ടാക്കി മുഖത്തെ തൊലി പൊളിക്കാൻ തുടങ്ങി. അയാൾ മാർക്കോസിനെ തടയാൻ നോക്കി. പക്ഷെ മാർക്കോസിൻ്റെ കരുത്തിനു മുൻപിൽ അയാൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അയാൾ വീണ്ടും ചോര വാർന്നൊഴുകുന്ന മുഖവുമായി ആർത്തു കരഞ്ഞു.
"പറയാം. ഞാൻ പറയാം"
മാർക്കോസ് അയാളുടെ മുഖം മുറിക്കുന്നത് നിർത്തി.
"അയാളുടെ പേരറിയില്ല. എൻ്റെ കയ്യിൽ നിന്നാണ് വെടിയുണ്ടകൾ വാങ്ങാറ്. ഈയടുത്തും കുറച്ചു പറഞ്ഞുണ്ടാക്കിച്ചിരുന്നു"
"ഇയാളെ എങ്ങനെ ബന്ധപ്പെടും?" കൃഷ്ണദാസ് ആരാഞ്ഞു.
"പത്രത്തിൽ ഒരു പ്രത്യേക പരസ്യം കൊടുക്കണം. ക്ലാസിഫൈഡ് സെക്ഷനിൽ. അതിലെ നമ്പറിൽ അയാൾ വിളിക്കും. പരസ്യത്തിൻ്റെ സാമ്പിൾ എൻ്റെ ഡയറിയിലുണ്ട്."
കൃഷ്ണദാസ് മേശ പരതി ഡയറി എടുത്ത് പരസ്യ സാമ്പിൾ കണ്ട് പിടിച്ചു.
'ഇതാണോ?"
"അതെ. ഇത് തന്നെ. ഇനി എന്നെ വെറുതെ വിടണം." അയാൾ കെഞ്ചി.
കൃഷ്ണദാസ് മാർക്കോസിനോട് തല കൊണ്ട് ആംഗ്യം കാണിച്ചു. മാർക്കോസ് അയാളുടെ വയറിനു ഇടതു വശം കത്തി കുത്തിയിറക്കി വയർ കുറുകെ കീറി. കുടൽ മാല പുറത്തു വന്നു അയാൾ മരിച്ചു വീണു. മാർക്കോസ് അയാളുടെ തല അറുത്ത് മേശക്ക് മുകളിൽ പ്രതിഷ്‌ഠിച്ചു.
പത്രപരസ്യം കണ്ട് കൊലയാളി വിളിച്ചപ്പോൾ മാർക്കോസ് അയാളോട് ഒരാളെ കൊല്ലാനുള്ള കൊട്ടേഷനെ കുറിച്ച് സംസാരിക്കാനാണെന്ന് ധരിപ്പിച്ച് നേരിൽ കാണാൻ ആവശ്യപ്പെട്ടു. അയാൾ കുറെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ബീച്ച് സൈഡിലെ ഒരു റെസ്റ്റോറന്റിൽ കാണാൻ സമ്മതിച്ചു. അയാളുടെ പ്രവർത്തന രീതികളെ കുറിച്ച് ധാരണയുണ്ടായിരുന്ന കൃഷ്ണദാസിന് അയാൾ വിശ്വാസമില്ലാതെ നേരിട്ട്
💬 Comments
View all comments