Chapter Title : വേട്ട 1 [Zodiac]
നിൽക്കുന്നത് കണ്ടത്...അത് പീറ്റർ ആയിരുന്നു…
അവൾ അകത്തു കയറിയപ്പോൾ അവനും കൂടെ കയറി..
"എവിടെയയിരുന്നു മോനെ...കുറെ ആയല്ലോ കണ്ടിട്ട്.."
"അത് പിന്നെ ചേച്ചി.."
"നിർത് നിർത്...നീ ഒന്നു ഊതിക്കെ.."
അത് കേട്ടപ്പോൾ പീറ്റർ കുടുങ്ങി..
"അത് ചേച്ചി…"
"ഊതേടാ.."
അവൾ ചൂടായതോടെ അവനു വേറെ വഴി ഇല്ലാതെ ഊതേണ്ടി വന്നു..ഊതിയ സ്പോട്ടിൽ തന്നെ അവന്റെ മുഖം നോക്കി അവൾ പൊട്ടിച്ചു…
അവൻ അടി കിട്ടിയ ഞെട്ടലിൽ അവളെ നോക്കി..
"ഇപ്പൊ ഇറങ്ങിക്കോണം..എനിക്ക് നിന്നെ കാണണ്ട…"
"പൊന്നു…"
അവൾ ഒന്നും കേൾക്കാൻ തയ്യാറായില്ല..അവനെ അവൾ പുറത്തേക്ക് തള്ളി വിട്ടു വാതിൽ അടച്ചു..അവൾക്കും സങ്കടം ആയിരുന്നു..
എന്നാൽ അവൻ നന്നാവണമെങ്കിൽ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…അവനും വല്ലാത്ത സങ്കടം വന്നു..
അതെല്ലാം മുകളിൽ നിന്നും കൃഷ്ണൻ കാണുണ്ടായിരുന്നു...അവൻ അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു…
പീറ്ററിനു വല്ലാത്ത ദേഷ്യവും സങ്കടവും വന്നു..അവൻ അവന്റെ ബാഗും എടുത്തു നടന്നു എങ്ങോട്ടെന്നില്ലാതെ...അവൻ നടന്നുപോകുമ്പോൾ ആണ് പെട്ടെന്ന് ഒരാളെ അവൻ കണ്ടത്..
അവൻ മാറി നടക്കാൻ നോക്കിയെങ്കിലും അയാൾ അവനെ കണ്ടിരുന്നു..ഒരു നരച്ച മുടിയും താടിയും ഉള്ള ബോഡി ഒക്കെ സെറ്റ് ആക്കിയ ഒരാൾ..
അവൻ അയാൾ കാണാതെ ഇരിക്കാൻ ഒരു കൂള്ബാറിൽ കയറി നോക്കാതെ ഒരു സീറ്റിൽ കയറി ഇരുന്നു..അവന്റെ ശ്രദ്ധ മുഴുവൻ പുറത്തേക്ക് ആയിരുന്നു..
പെട്ടെന്നാണ് അവൻ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടത്..ആളെ കണ്ടതും അവൻ ഞെട്ടി ഇരുന്നു പോയി..ആൻ… ആൻ ഫിലിപ്..അവന്റെ എക്‌സ് ലവർ…
അവളും ആകെ ഞെട്ടിയിരുന്നു…
"പീറ്റർ..അവൾ അവനെ വിളിച്ചെങ്കിലും അവൻ മറ്റൊരു ലോകത് ആയിരുന്നു.."
"പീറ്റർ.. "അവൾ അവനെ
💬 Comments
View all comments