0%

Chapter Title : വേട്ട 3 [Zodiac]

Author : Kambikathakal Read All Parts 319

നോക്കാൻ ഒരു മടി ഉണ്ടായിരുന്നു..അവൾക്കും അത് മനസ്സിലായി..

എല്ലാവരും അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു..രണ്ടുപേരൊഴികെ...പ്രിയ ഭക്ഷണം കഴിക്കുന്നതിൽ പൂർണ ശ്രദ്ധ കൊടുത്തിരുന്നില്ല...അതുകൊണ്ടു തന്നെ അവൾ നന്നായി കഴിക്കുന്നുണ്ടായിരുന്നില്ല...പീറ്റർ ആകട്ടെ പൂർണമായും ഭക്ഷണം കഴിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ…

"എടാ എന്തൊരു തീറ്റി ആഹ്‌ടാ..കുറച്ചു മെല്ലെ കഴിക്ക്..പിന്നെ നമ്മൾ ഇവിടെ ഉണ്ടെന്ന കാര്യം കൂടി ഒന്നു ഓർക്.."

തോമസ് പറഞ്ഞതും പ്രിയ ഒഴികെ എല്ലാരും ചിരിച്ചു..പീറ്റർ അവരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച ശേഷം ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കൊടുത്തു..

ശേഷം ആരോടും ഒന്നും മിണ്ടാതെ അവൻ മുകളിലെ അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു...അവൻ ഫോൺ എടുത്തു ആനിനെ വിളിച്ചു…

ഇതേ സമയം അവൾ ഡ്രൈവ് ചെയ്യുകയായിരുന്നു..

"ആഹ് പീറ്റർ..എന്താടാ.."

"നീ പറഞ്ഞ വാക് ഞാൻ പാലിച്ചു.."

"എന്ത്.."

"ചേച്ചി ഇപ്പോൾ  ഓകെ ആണ്...ചേച്ചിക്ക് കാവൽ ആയി അച്ഛനും ചേട്ടനും ഉണ്ട്..ഇനി ഞാൻ ഇറങ്ങാൻ പോകുകയാണ്..എന്റെ വേട്ടയ്ക്ക്.."

അവൾ ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയാമായിരുന്നു പീറ്ററിനെ പിടിച്ചു വയ്ക്കാൻ കഴിയില്ല എന്ന്…

"നീ ഇറങ്ങു..സൂക്ഷിക്കണം..ഞാൻ ഉണ്ട് കൂടെ.."

"ലൗ യൂ ഡിയർ.."

അതും പറഞ്ഞു അവൻ ഫോൺ വച്ചു...

.പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി..

അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ  പേടിച്ചു ഇരിക്കുന്ന അവനെയാണ്…

പീറ്റർ അവന്റെ അടുത്തിരുന്നു..

"നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല.."

അതും പറഞ്ഞു അവൻ ഒരു വലിയ കത്തി എടുത്തു….

💬 Comments

View all comments