0%

Chapter Title : വേട്ട 3 [Zodiac]

Author : Kambikathakal Read All Parts 317

തലയാട്ടി പുറത്തേക്ക് ഇറങ്ങി...പുറത്തേക്ക് പോകുമ്പോൾ തോമസും വിൽഫ്രടും അവളെ കണ്ടിരുന്നു..എന്നാൽ അവർ അറിഞ്ഞില്ല പ്രിയയെ കൊല്ലാൻ വന്ന ഒരുവൻ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം..

പീറ്റർ പ്രിയയുടെ അടുത്തിരുന്നു..അവളുടെ മടിയിൽ അവൻ തല വച്ചു അവിടെ കിടന്നു...അവനു അറിയാമായിരുന്നു അവൾക്ക് അവൻ അങ്ങനെ കിടന്നത് ഒരിക്കലും അറിയാൻ കഴിയില്ല എന്ന്..

അവളുടെ തളർന്ന കാലുകൾ അവൻ തൊട്ടു..അവന്റെ ഉള്ളിൽ ദേഷ്യം ആണ് നിറഞ്ഞത്..അവരെ എല്ലാവരെയും ഭസ്മം ആക്കാൻ ഉള്ള ദേഷ്യം…

അവൻ പണ്ട് അവളുടെ മടിയിൽ കിടന്നുറങ്ങിയ ദിനങ്ങൾ ഓർത്തു..ആ ദിവസങ്ങൾ ...അന്ന് ആ കാലുകൾക്ക് ഉണ്ടായിരുന്ന ചൂട് ഇന്നില്ല..ഒരു തണുപ്പ്‌ മാത്രം…

അവൻ അവളുടെ മടിയിൽ കിടന്നു അറിയാതെ ഉറങ്ങിപ്പോയി…

രാവിലെ പ്രിയ എഴുന്നേറ്റപ്പോൾ അവൾ കണ്ടത് അവളുടെ മടിയിൽ കിടന്നുറങ്ങുന്ന പീറ്ററിനെ ആണ്..അവൾക്ക് എന്നാൽ അത് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

അവൾക്ക് മനസ്സിൽ വലിയ സങ്കടം വന്നു..അപകടത്തിന് ശേഷം അവനെ പൂർണമായും അവൾ ഒഴിവാക്കിയിരുന്നു..എന്നാൽ അത് അവനെ ഒരുപാട് മാറ്റി എന്ന കാര്യം അവൾക്ക് മനസ്സിലായി…

അവൾ അവന്റെ തലയിൽ പതിയെ തലോടി...അവൻ ആ ഉറക്കത്തിൽ ആയിരുന്നതുകൊണ്ടു അറിഞ്ഞില്ല..അപ്പോഴാണ് തോമസും വിൽഫ്രടും ഡോക്ടറും അകത്തേക്ക് കയറി വന്നത്..

പ്രിയ അപ്പോൾ ചെയ്യുന്നത് കണ്ട അവർ ഞെട്ടി..തോമസ് വന്ന് വിളിച്ചപ്പോൾ ആണ് പീറ്റർ എഴുന്നേറ്റത്..അപ്പോൾ അവൻ കണ്ടത് ഉണർന്നിരുന്ന പ്രിയയെ ആണ്..

അവൻ പെട്ടെന്ന് തന്നെ എഴുനേറ്റു പുറത്തേക്ക് പോയി..അവനും ഇപ്പോൾ നടന്ന കാര്യം ഒരു ആശ്ചര്യം ആയിരുന്നു..

ഡോക്ടർ പ്രിയയോട് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവളെ ഇന്നു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിചു..ഇന്ന് അവളുടെ തലയിൽ

💬 Comments

View all comments