Chapter Title : വേട്ട 3 [Zodiac]
അവളുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ കൈ വച്ചെങ്കിലും അവൾ അത് തട്ടി തെറിപ്പിച്ചു..അവൾ അവനെയും പേടിയോടെ നോക്കി..
അവൾ വല്ലാതെ പേടിച്ചിരുന്നു...തോമസ് ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി...അവൾക്ക് ബോധം വന്നതുമുതൽ അവൾ ഒരു പുരുഷനെയും അവളെ സ്പർശിക്കാൻ വിടാറില്ലായിരുന്നു… തോമസിനെയും…
പ്രിയയെ പിന്നീട് വന്ന ഒരു നഴ്‌സ് മയക്കി കിടത്തി...അവൾ പോയ ശേഷം ആണ് ഒരു മാസ്‌ക് ഇട്ട ഒരാൾ അകത്തേക്ക് കയറിപോയത്..
തോമസും വിൽഫ്രടും അത് ഡോക്ടർ ആണെന് കരുതി മൈൻഡ് ആക്കിയില്ല..
ആ മാസ്‌ക് ധരിച്ച ആൾ അവളുടെ അടുത്തേക്ക് ചെന്നു.. ശേഷം അവളുടെ ഡോക്ടർ കോട്ടിൽ നിന്നും ഒരു ബ്ലേഡ് എടുത്തു..ശേഷം അവളുടെ കഴുത്തിൽ വരയാൻ നോക്കിയെങ്കിലും ഒരു കൈ അവന്റെ കയ്യിൽ പിടിച്ചിരുന്നു..അവനു കൈ അനക്കാൻ കഴിഞ്ഞില്ല..
അവൻ തിരിഞ്ഞു നോക്കിയതും അവന്റെ മുഖത്തുതന്നെ ഒരു പഞ്ച് കിട്ടി..അവനു സ്പോട്ടിൽ ബോധം പോയി അവളുടെ മുകളിലേക്ക് വീഴാൻ നോക്കിയെങ്കിലും അവൻ പിടിച്ചു അവനെയുംകൊണ്ടു ടോയ്ലറ്റിലേക്ക് കയറി..
പീറ്റർ ആയിരുന്നു അത്..അവൻ ആ മുഖം മൂടി വന്ന ആളുടെ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു..ശേഷം അവന്റെ കഴുത്തിൽ ഒരു മരുന്ന് ഇന്ജെക്ട് ചെയ്‌തു...
അപ്പോഴാണ് ആൻ ഒരു വലിയ മരുന്നുകൾ ഉന്തി കൊണ്ടുപോകുന്ന ട്രോളിയും കൊണ്ടു അകത്തേക്ക് കയറിയത്..
അവൾ അവനെ വിളിച്ചതും അവൻ ആ ബോധം പോയവനെയും കൊണ്ടു അകത്തേക് വന്നു..ആ ട്രോളിയുടെ അടിയിലേക് അവനെ ഇട്ടു..
"താഴെ കാർ ആ മരത്തിന്റെ സൈഡിൽ ആണ് പാർക്ക് ചെയ്തത്.. നീ ഈ ട്രോളി അവിടെ ഇട്ടാൽ മതി.."
അവൾ
💬 Comments
View all comments