Chapter Title : വേട്ട 3 [Zodiac]
ഇറങ്ങില്ല…"
"ഞാൻ എടുത്തു തരാം…"
"ഇത് നമ്മൾ രണ്ടാൾക്കാരുടെ ഇടയിൽ നിൽക്കണം..മൂന്നാമത് ഒരാൾ വേണ്ട…"
"ഒകെ.."
അവൾ അതിനു സമ്മതിച്ചു..അവന്റെ ആദ്യത്തെ പടി ആയിരുന്നു ശത്രുക്കളെ പറ്റി പഠിച്ചു വക്കുക..അത് അവൻ തുടങ്ങിയിരുന്നു..
____________________________________
രാത്രി അവൻ പ്രിയയുടെ വീട്ടിലേക്ക് പോയി..അവിടെ പോലീസ് ബാരികടുകളോ സ്റ്റിക്കറോ ഒന്നും ഇല്ലായിരുന്നു..ആ വീട് മുഴുവൻ വൃത്തിയാക്കിയിരുന്നു..
അവൻ അവന്റെ മുറിയിലേക്ക് കയറി..അവന്റെ ലാപ്ടോപ്പ് എടുത്തു..അതിൽ അവന്റെ മെയിലിൽ ശർമിള അയച്ച മെസ്സേജുകൾ ഉണ്ടായിരുന്നു..
അവൻ അത് എടുത്തു..അതിൽ ദിവകാരന്റെ എല്ല ഡീറ്റൈലുകളും ഉണ്ടായിരുന്നു….അവൻ എല്ലാം പരിശോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ കാഴ്ച കണ്ടത്…
ദിവകാരന്റെ മകൻ മനുവും അവന്റെ സുഹൃത്തു ചന്ദ്രുവും… അപ്പോഴാണ് അവന്റെ ബ്ലഡിൽ എങ്ങനെ ഡ്രഗ് വന്നു എന്ന കാര്യം അവനു മനസ്സിലായത്…
അവൻ അതിലുള്ള ഓരോ ആള്കാരുടെയും ഡീറ്റൈലുകൾ എഴുതി എടുക്കാൻ തുടങ്ങി…
____________________________________
ജെയിംസ് വീട്ടിൽ എത്തിയപ്പോൾ ആൽവിന അവിടെ അകത്തു ഉണ്ടായിരുന്നു..അവൾ അകത്തേക്ക് കയറിവന്ന ജെയിംസിനെ നോക്കി.
"എന്താടോ ഇങ്ങനെ ഇരിക്കുനേ."
അവൻ അവളുടെ അടുത്തിരുന്നു..
"പേടിയാകുവാ ഇച്ഛായാ… നമ്മൾ കാരണം അല്ലെ അവൾക്ക് ഇങ്ങനെ സംഭവിച്ചത്...അവർ സത്യങ്ങൾ അറിഞ്ഞാൽ…"
"നീ പേടിക്കല്ല എന്റെ അൽവി… ദിവാകരൻ സർ എല്ലാം നോക്കും..നീ പേടിക്കണ്ട…"
അത് കേട്ടപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്..അവൻ അവളുടെ ചുണ്ടിൽ ഒരു മുത്തവും നൽകി എഴുന്നേറ്റു..
__________________________________
തോമസും വിൽഫ്രടും പ്രിയയുടെ അലറി ഉള്ള വിളി കേട്ടാണ് മുറിയിലേക്ക് ഓടി ചെന്നത്..അവർ അവിടെ കണ്ടത് പേടിച്ചു വിരണ്ടിരുന്ന പ്രിയയെ ആണ്.. അവൾ നന്നായി ശ്വാസം വലിക്കുന്നുണ്ടായിരുന്നു...ആകെ പേടിച്ചു ഇരുന്നതുപോലെ…
തോമസ്
💬 Comments
View all comments