Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]
ശമ്പളം കിട്ടുമ്പോഴും വേറോരോ ആവശ്യങ്ങളുണ്ടാവും.. വീട് പുതുക്കിപ്പണിയുക എന്ന സ്വപ്നം സാമ്പത്തികത്തിൽ തട്ടി നിൽക്കുകയാണ്..
മേനോന് പ്രതീക്ഷയുണ്ടായിരുന്നു..ആശയിത് വേണ്ടെന്ന് വെക്കാൻ കാരണമൊന്നുമില്ല..അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാഗ്രഹങ്ങളും ഒറ്റയടിക്ക് നടക്കും..
ആശ ഒന്നും മിണ്ടാതെ കുറേ നേരം ആലോചിച്ചിരുന്നു.. ഇടക്കവൾ മേനോനെ നോക്കും..
“ആശ ഉടനെ ഒരു മറുപടി പറയണം എന്നില്ല… വീട്ടിൽ പോയി നന്നായി സമയമെടുത്ത് ആലോചിച്ച് പറഞ്ഞാ മതി… നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒരു ദൗത്യമാണിത്… പെട്ടെന്ന് മറുപടി പറയാൻ പറ്റിയ കാര്യമല്ല… “..
അവളുടെ ആലോചന കണ്ട് മേനോൻ പറഞ്ഞു..
ആശ തലയുയർത്തി മേനോന്റെ കണ്ണിലേക്കൊന്ന് നോക്കി.. അവളുടെ കണ്ണിലെ ദാഹം മേനോൻ വ്യക്തമായി കണ്ടു..
“സാറ് ഈ ഒരു ദൗത്യത്തിന് വേണ്ടി മാത്രമാണല്ലോ എന്നെ വിവാഹം കഴിക്കുക… ?..
അത് കഴിഞ്ഞാലോ… ?”..
അതായിരുന്നു ആശയുടെ ആദ്യത്തെ സംശയം.. മേനോനൊന്ന് ചിരിച്ചു..
“ അത് നമുക്ക് ഈ ദൗത്യം കഴിഞ്ഞിട്ട് തീരുമാനിച്ചാ പോരേ… ?”..
ആശ തലയാട്ടി..
“ അപ്പോ ഒരു ദിവസമെങ്കിലും നമ്മൾ ഭര്യാഭർത്താക്കന്മാരായി കഴിയേണ്ടിവരും…?”..
അത് ചോദിക്കുമ്പോ ആശ പൂത്തുലയുകയായിരുന്നു..
“ഉം… അല്ലാതെ പറ്റില്ല…. “..
“ ഇതിൽ നിന്ന് കോടികൾ കിട്ടുമെന്ന് കരുതിയിട്ടില്ല… ഞാനിഷ്ടപ്പെടുന്ന സാറ് ആദ്യമായി എന്നോടൊരു കാര്യമാവശ്യപ്പെട്ടത് കൊണ്ടും, ഒരു ദിവസത്തേക്കെങ്കിലും സാറിന്റെ ഭാര്യയായിട്ടിരിക്കാമെന്ന കൊതി കൊണ്ടും ഞാനിതിന് സമ്മതിക്കാം… “..
മേനോൻ പ്രതീക്ഷിച്ച പോലെത്തന്നെ ആശയുടെ സമ്മതം അവൾ തുറന്ന് പറഞ്ഞു..
“ആരാ സാർ നമ്മുടെ കൂടെ വരുന്ന മറ്റ് നാല് പേർ…?”..
അതിത് വരെ മേനോൻ ആശയോട് പറഞ്ഞിട്ടില്ല.. ആശക്ക്
💬 Comments
View all comments