0%

Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]

Author : Spulber Read All Parts 8.5K

അയാൾ ഒരു യാത്ര പോയി.. രണ്ട് ദിവസത്തെ യാത്ര… ആ യാത്ര കഴിഞ്ഞ് വന്ന മേനോൻ ആഹ്ലാദഭരിതനായിരുന്നു.. അയാളുദേശിച്ചതെല്ലാം ആ യാത്രയിൽ അയാൾ മനസിലാക്കിയിരുന്നു..

പക്ഷേ, താൻ നടത്താൻ പോവുന്ന ദൗത്യം അങ്ങേയറ്റം അപകടം പിടിച്ചതാണെന്ന് മേനോന് നന്നായറിയാം.. ഒറ്റക്കത് നടക്കില്ലെന്നും അയാൾക്ക് മനസിലായതാണ്..അതിന് കരുത്തും തന്റേടവുമുളള ചുരുങ്ങിയത് രണ്ടാളെങ്കിലും കൂടെ വേണം..ആര്..?..

ആരാണ് ഈ ദൗത്യത്തിന് കൂടെക്കൂട്ടാൻ പറ്റുന്ന രണ്ട് പേർ..?.

മേനോൻ പിന്നെ അതിനുള്ള അന്വോഷണത്തിലായിരുന്നു.. ദിവസങ്ങളോളം അയാൾ പലരേയും നിരീക്ഷിച്ചു.. അതിന് പറ്റിയ രണ്ടാളുകളെ അയാൾ കാമ്പസിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.. അവരറിയാതെ അവരുടെ ഓരോ നീക്കങ്ങളും ഒരു ഡിറ്റക്ടീവിനെപ്പോലെ നിരീക്ഷിച്ചാണ് മേനോൻ അവർ മതിയെന്ന തീരുമാനത്തിലെത്തിയത്..

✍️…. അനന്തു… പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന എം എ ചരിത്രവിദ്യാർത്ഥി.. പഠനച്ചിലവുകൾക്കായി പാർട്ട്ടൈമായി പല ജോലിയും അനന്തു ചെയ്യുന്നുണ്ട്.. പഠിക്കാൻ മിടുക്കൻ.. സ്പോർട്ട്സിലും, കലാ രംഗത്തും കഴിവുളളവൻ.. നല്ല ആരോഗ്യവാൻ..പക്ഷേ, അവന്റെ കലാ കായിക താൽപര്യങ്ങൾ സാമ്പത്തികം എന്ന പ്രതിസന്ധിയിൽ തട്ടി നിൽക്കുകയാണ്.. കഴിവുണ്ടായാൽ മാത്രം പോര, കലയും സ്പോർട്ട്സും പരിപോഷിക്കാൻ പണം കൂടി വേണം എന്ന തിരിച്ചറിവിൽ തന്റെ സ്വപ്നങ്ങളെല്ലാം തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ് അനന്തു..

അവന് സാമ്പത്തിക പ്രതിസന്ധി മേനോൻ അന്വേഷിച്ച് കണ്ടെത്തി..അവനെ വിളിച്ച് അതേ പറ്റി സംസാരിച്ച് അവനെ പറഞ്ഞയക്കുകയും ചെയ്തു..

സുഹൈൽ.. കോളേജിലെ മോശം വിദ്യാർത്ഥി..അഡിക്റ്റ്… ലഹരിയുപയോഗത്തിനായി പൈസക്ക് വേണ്ടി നെട്ടോടമോടുന്നവൻ.. അല്ലറചില്ലറ ഗുണ്ടായിസം കാട്ടിയും, കാമുകിയെ ഊറ്റിപ്പിഴിഞ്ഞും ലഹരിക്കായി പൈസ കണ്ടെത്തുവൻ.. നല്ല ആരോഗ്യവാനും സുമുഖനും…

പഠനത്തിൽ മോശം.. എം എ ചരിത്ര വിദ്യാർത്ഥി..

💬 Comments

View all comments